വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും സ​മ​ര​രം​ഗ​ത്ത് ‌
Tuesday, August 3, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: അ​ശാ​സ്ത്രീ​യ ടി​പി​ആ​റി​ന്‍റെ പേ​രി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക,സാ​ധ​ര​ണ നി​ല​യി​ൽ എ​ല്ലാ​ക​ട​ക​ളും എ​ല്ലാ ദി​വ​സ​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട്‌ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​ര വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ആ​റു മാ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്കു​ക, എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി വാ​ക്‌​സി​ൻ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ സ​മ​രം ന​ട​ന്നു.​ഷോ​പ്സ് ആ​ൻ​ഡ് കോ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വെ​ൽ​ഫ​യ​ർ ഫ​ണ്ട് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ഷ​ൻ ജേ​ക്ക​ബ്, ജി​ല്ലാ ട്ര​ഷ​റ​ർ പി. ​കെ. ജ​യ​പ്ര​കാ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ബ്ദു​ൽ മ​നാ​ഫ്, ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ർ​സ് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ജീ​ന സ​ലിം, ജി​ല്ലാ വൈ​സ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഹിം മ​ക്കാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പാ​പ്പി, ജി​മ്മി വ​ർ​ഗീ​സ്, മെ​റീ​ന തോ​മ​സ്, റീ​ജ സാ​ബു പ്ര​സം​ഗി​ച്ചു. ‌
‌കോ​ഴ​ഞ്ചേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.‌ഏ​രി​യാ സെ​ക്ര​ട്ട​റി ജി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ൽ, സി.​എ​ൻ. സോ​മ​രാ​ജ​ൻ, ബു ​കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
മ​ല്ല​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ജീ​വി​ത​സ​മ​ര ധ​ർ​ണ ന​ട​ത്തി. ബി. ​പ്ര​മോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ ധ​ർ​ണ സെ​ക്ര​ട്ട​റി ബി​ബി​ൻ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി. ​കി​ര​ൺ പ്ര​സം​ഗി​ച്ചു. ‌‌