ജി​ല്ല​യി​ൽ എ​ട്ട് സ്കൂ​ളു​ക​ളി​ലേ​ക്കു കൂ​ടി എ​സ്പി​സി പ​ദ്ധ​തി; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Thursday, September 16, 2021 11:17 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്(​എ​സ്പി​സി) സം​വി​ധാ​നം സം​സ്ഥാ​ന​ത്തെ 165 സ്‌​കൂ​ളു​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു വൈ​കു​ന്നേ​രം 3.30 ന് ​ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 968 സ്‌​കൂ​ളു​ക​ളി​ല്‍ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് സം​വി​ധാ​നം പ്രാ​വ​ര്‍​ത്തി​ക​മാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ട്ട് സ്‌​കൂ​ളു​ക​ളി​ലാ​ണ് പു​തു​താ​യി എ​സ്പി​സി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യാ​ണ് 165 സ്‌​കൂ​ളു​ക​ളി​ലേ​ക്ക് കൂ​ടി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്ന​ത്. 2010 ലാ​ണ് പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്ന​ത്.‌
ഓ​ണ്‍​ലൈ​ന്‍ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി.​ജോ​യ്, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ.​ജോ​സ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്, പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം മു​ഹ​മ്മ​ദ് ഹ​നീ​ഷ്, എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം, ഐ​ജി പി.​വി​ജ​യ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ.​ജീ​വ​ന്‍ ബാ​ബു എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ‌
നാ​ഷ​ണ​ല്‍ എ​ച്ച്എ​സ് ന​ന്നൂ​ര്‍, വ​ള്ളം​കു​ളം, ബ​ഥ​നി ആ​ശ്ര​മം എ​ച്ച്എ​സ് ചെ​റു​കു​ള​ഞ്ഞി, ഗ്രാ​മ​പ​ഞ്ചാ​യ​ത് എ​ച്ച്എ​സ്എ​സ് കു​ള​ന​ട, എ​ന്‍​എ​സ്എ​സ് ബോ​യ്‌​സ് എ​ച്ച്എ​സ് പ​ന്ത​ളം, മോ​ര്‍ സേ​വാ​റി​യോ എ​ച്ച്എ​സ്എ​സ് റാ​ന്നി, ദേ​വ​സ്വം ബോ​ര്‍​ഡ് എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല, ഏ​ബ്ര​ഹാം മാ​ർ​ത്തോ​മ്മ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ് ഓ​ത​റ വെ​സ്റ്റ്, സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് എ​ച്ച്എ​സ്എ​സ് വെ​ണ്ണി​ക്കു​ളം എ​ന്നി​വ​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നും പു​തു​താ​യി എ​സ്പി​സി അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്‌​കൂ​ളു​ക​ള്‍. ‌