ടൂ​റി​സം പ്ര​തീ​ക്ഷ​ക​ളു​മാ​യി ക​ക്കാ​ട്ടാ​റി​ൽ ക​യാ​ക്കിം​ഗ് ട്ര​യ​ൽ റ​ണ്‍
Saturday, September 18, 2021 11:33 PM IST
സീ​ത​ത്തോ​ട്:മ​ല​യോ​ര നാ​ടി​ന്‍റെ ടൂ​റി​സം പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചി​റ​കു​വി​രി​ച്ച് ക​ക്കാ​ട്ടാ​റി​ൽ ക​യാ​ക്കിം​ഗ് ട്ര​യ​ൽ റ​ണ്‍ ന​ട​ന്നു. അ​ഡ്വ​ഞ്ച​ർ ടൂ​റി​സം രം​ഗ​ത്ത് അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ നേ​ടാ​ൻ ക​ഴി​യു​ന്ന കാ​യി​ക വി​നോ​ദ​ത്തി​നാ​ണ് തു​ട​ക്ക​മാ​യ​ത്. കോ​ന്നി ടൂ​റി​സം ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സീ​ത​ത്തോ​ട്ടി​ൽ ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്.

ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും ഒ​ളി​ന്പി​ക്സി​ലെ ഒ​രു പ്ര​ധാ​ന കാ​യി​ക ഇ​ന​മാ​ണ് ക​യാ​ക്കിം​ഗ്. ആ​ങ്ങ​മൂ​ഴി​യി​ലെ കൊ​ച്ചാ​ണ്ടി കി​ളി​യെ​റി​ഞ്ഞാം​ക​ല്ലി​ലാ​ണ് ട്ര​യ​ൽ റ​ണ്ണി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ന​ട​ന്ന​ത്. ഇ​വി​ടെ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്ത് പ​വ​ർ​ഹൗ​സ് ജം​ഗ്ഷ​നി​ൽ വ​രെ​യാ​ണ് ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്.

പ്ര​ശ​സ്ത ക​യാ​ക്കിം​ഗ് വി​ദ​ഗ്ധ​ൻ നോ​മി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ഥി​ൻ ദാ​സ്, വി​ശ്വാ​സ് രാ​ജ്, കെ​വി​ൻ ഷാ​ജി, ഷി​ബു പോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘ​മാ​ണ് ട്ര​യ​ൽ റ​ണ്ണി​നെ​ത്തി​യ​ത്. ഒ​രാ​ൾ​ക്ക് വീ​തം സാ​ഹ​സി​ക യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളാ​ണ് ട്ര​യ​ൽ റ​ണ്ണി​ൽ പ​ങ്കെ​ടു​ത്ത​ത്.

ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ആ​ളു​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക​യാ​ക്കു​ക​ളും സീ​ത​ത്തോ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​യാ​ക്കിം​ഗ് സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​യാ​ക്കിം​ഗി​നൊ​പ്പം റാ​ഫ്റ്റിം​ഗ്, ക​നോ​യിം​ഗ് തു​ട​ങ്ങി​യ​വ​യും സീ​ത​ത്തോ​ട് കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തു​ഷാ​ര​ഗി​രി​യി​ലാ​ണ് ക​യാ​ക്കിം​ഗ് സെ​ന്‍റ​ർ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര, ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക​ൾ​ക്കും സാ​ഹ​സി​ക യാ​ത്ര​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ​തി​ൽ മി​ക​ച്ച സൗ​ക​ര്യ​മാ​ണ് സീ​ത​ത്തോ​ട്ടി​ലെ ക​ക്കാ​ട്ടാ​റി​ൽ ഉ​ള്ള​ത്. കു​ളു, മ​ണാ​ലി കേ​ന്ദ്ര​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച നി​ല​യി​ൽ സീ​ത​ത്തോ​ടി​ന് മാ​റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സാ​ഹ​സി​ക​ത കു​റ​ഞ്ഞ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക​ൾ ന​ട​ത്താ​നും സൗ​ക​ര്യ​മൊ​രു​ക്കും. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി സീ​ത​ത്തോ​ടി​നെ മാ​റ്റാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​കു​ന്ന​ത്.
ട്ര​യ​ൽ റ​ണ്‍ വ​ൻ വി​ജ​യ​മാ​ണെ​ന്ന് നോ​മി പോ​ളും സം​ഘ​വും അ​റി​യി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​ൽ​എ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ക​യാ​ക്കിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​ർ ദി​വ്യ. എ​സ്. അ​യ്യ​റും ചേ​ർ​ന്ന് ട്ര​യ​ൽ റ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലേ​ഖാ സു​രേ​ഷ്, ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ത്തു​ങ്ക​ൽ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ഐ. സു​ബൈ​ർ കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സു​ജ, പി.​ആ​ർ.​പ്ര​മോ​ദ്, ര​വി​ക​ല എ​ബി, ര​വി ക​ണ്ട​ത്തി​ൽ, റെ​യ്സ​ണ്‍ വി. ​ജോ​ർ​ജ്, ര​മേ​ശ് രം​ഗ​നാ​ഥ്, ബി​യോ​ജ്, രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ബി​നോ​ജ്, എ​സ്.​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.