സീ​ത​ത്തോ​ട് ബാങ്ക്: സിപിഎം ഭരണസമിതി പ്രതിരോധത്തിൽ
Tuesday, September 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 2013 മു​ത​ൽ ന​ട​ന്ന സാ​ന്പ​ത്തി​ക തി​രി​മ​റി​ക​ളു​ടെ നീ​ണ്ട​പ​ട്ടി​ക​ പുറത്തുവന്നതോ ടെ പ്രതിരോധത്തിലായത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി.
ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കാ​ല​യ​ള​വി​ൽസിപിഎം നേതാവ് കെ.​യു. ജോ​സി​ന്‍റെ പേ​രി​ലു​ള്ള അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ അന്നത്തെ ബാ​ങ്ക് സെ​ക്ര​ട്ട​റി​യോ പ്ര​സി​ഡ​ന്‍റോ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ട്.
കെ,​യു. ജോ​സ് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും സ​സ്പെ​ൻ​സ് അ​ക്കൗ​ണ്ട്, പി​എ​ഫ് ഡെ​പ്പോ​സി​റ്റ് വാ​യ്പ, കൃ​ഷി​ഭ​വ​ൻ അ​ഡ്വാ​ൻ​സ്, ഓ​വ​ർ​ഡ്രാ​ഫ്റ്റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ​ണം തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ള്ള​താ​ണ് പു​റ​ത്തു​വി​ട്ട​ത്.
ഇ​ത്ര​യ​ധി​കം തി​രി​മ​റി​ക​ൾ നി​ല​നി​ൽ​ക്ക​വേ​യാ​ണ് 2019 ജൂ​ണ്‍ ഒ​ന്നി​ന് ജോ​സി​നെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​ന്ന​ത്.
സീ​ത​ത്തോ​ട് ബാ​ങ്കി​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​ശോ​ധ​ന ന​ട​ത്തി സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും 2019 ജൂ​ണ്‍ 27നു ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി ന​ൽ​കി​യ ക​ത്തും പ​രി​ഗ​ണി​ച്ചാ​ണ് ച​ട്ടം 65 പ്ര​കാ​രം അ​ന്വേ​ഷ​ണം വേ​ണ്ടി​വ​ന്ന​ത്.‌
കെ.​യു. ജോ​സ് സി​പി​എം ആ​ങ്ങ​മൂ​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ്.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജോ​സ് പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ന്ന​ത്.
ആ​ങ്ങ​മു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി ന​ട​പ​ടി​യു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ​യി​ടെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തു.
നി​യ​മ​ന വി​വാ​ദ​ങ്ങ​ൾ, സാ​ന്പ​ത്തി​ക തി​രി​മ​റി എ​ന്നി​വ​യി​ലൂ​ടെ ബാ​ങ്കി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ​പോ​യി. ഇ​തി​നി​ടെ​യാ​ണ് പ​ഴ​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.
ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്കി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യ എ​ന്നി​വ​രു​ടെ നി​യ​മ​ന​ങ്ങ​ളും ബാ​ങ്കി​ൽ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ​താ​ണ്. ‌
നോ​ട്ടു​നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ബാ​ങ്കി​ൽ ല​ക്ഷ​ങ്ങ​ളു​ടെ കൃ​ത്രി​മ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യു​ള്ള ആ​രോ​പ​ണ​വും ബാ​ങ്കി​നെ​തി​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ക്ര​മ​ക്കേ​ടി​നു പി​ന്നി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി കെ.​യു. ജോ​സ് രം​ഗ​ത്തെ​ത്തി​യ​തും സി​പി​എ​മ്മി​നേ​റ്റ വെ​ല്ലു​വി​ളി​യാ​യി. ‌