അ​ടൂ​രി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ‌
Tuesday, September 21, 2021 10:22 PM IST
അ​ടൂ​ർ: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ മോ​ഷ​ണം. കാ​മ​റ വി​ൽ​ക്കു​ക​യും സ​ർ​വീ​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന കാ​മ​റ സ്കാ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 17,96,000 രൂ​പ​യു​ടെ കാ​മ​റ മോ​ഷ​ണം പോ​യി.‌
ക​ട​യ്ക്കു​ള്ളി​ലെ മേ​ശ​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന 30300 രൂ​പ​യും അ​പ​ഹ​രി​ച്ചു. ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.‌
ക​ട ന​ട​ത്തു​ന്ന കോ​ട്ട​യം സ്വ​ദേ​ശി എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
എ​സ്ഐ സാ​യി സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സ​മീ​പ​ത്തെ സി​സി​റ്റി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.
അ​ടൂ​ർ ഡി​വൈ​എ​സ​പി ആ​ർ. ബി​നു, സി​ഐ റ്റി.​ഡി. പ്ര​ജീ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.‌