ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ ഔ​ഷ​ധസ​സ്യ ഉ​ദ്യാ​നം ഒ​രു​ങ്ങു​ന്നു ‌
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ആ​റ് ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ഹ​രി​ത കേ​ര​ ള മി​ഷ​നും ചേ​ര്‍​ന്ന് ഔ​ഷ​ധ സ​സ്യ പ​ച്ച തു​രു​ത്തു​ക​ള്‍ ത​യാ​റാ​ക്കി. ‌

ഡി​സ്‌​പെ​ന്‍​സ​റി​ക​ളെ ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ളാ​യ ക​ല്ലേ​ലി (അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത്), കു​ള​ന​ട, പ​ന്ത​ളം തെ​ക്കേ​ക്ക​ര എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും കു​റ്റൂ​ര്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട എ​ന്നീ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളു​മാ​ണ് ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​ര്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ടു​ന്ന​ത്.‌

ആ​ര്യ​വേ​പ്പ്, ശ​താ​വ​രി, നെ​ല്ലി, കൊ​ട​ങ്ങ​ല്‍, ഇ​ഞ്ചി, ആ​വ​ണ​ക്ക്, തു​ള​സി, ആ​ട​ലോ​ട​കം, അ​മു​ക്കു​രം, കു​റു​ന്തോ​ട്ടി, കീ​ഴാ​ര്‍​നെ​ല്ലി, ബ്ര​ഹ്‌​മി, ചി​റ്റ​മൃ​ത്, മ​ഞ്ഞ​ള്‍, ക​റ്റാ​ര്‍​വാ​ഴ തു​ട​ങ്ങി​യ 15 ഔ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ പേ​രും ഉ​പ​യോ​ഗ​ങ്ങ​ളും അ​ട​ങ്ങി​യ വി​ശ​ദ​മാ​യ ബോ​ര്‍​ഡും ഓ​രോ ച​ട്ടി​യി​ലും സ്ഥാ​പി​ച്ചു.‌

ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​സു​നി​ത, ജി​ല്ലാ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. എ​സ്. ശ്രീ​കു​മാ​ര്‍, ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഡി. ബി​ജു കു​മാ​ര്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കീ​ക​രി​ച്ച​ത്. ‌‌