ച​ക്ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി സം​രം​ഭം ഏ​ഴം​കു​ള​ത്ത് ‌‌
Sunday, September 26, 2021 9:05 PM IST
പ​ത്ത​നം​തി​ട്ട: ച​ക്ക​യി​ൽ നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്റ്റാ​ർ​ജാ​ക്ക് എ​ന്ന സം​രം​ഭ​ത്തി​ന് ഏ​ഴം​കു​ളം വ​ട്ട​മു​രു​പ്പ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. സം​രം​ഭ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാളെ ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു നി​ർ​വ​ഹി​ക്കും.
ച​ക്ക​യി​ൽ നി​ന്നു​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​യ ജൂ​സ്, ഉ​ണ​ങ്ങി​യ ച​ക്ക​പ്പ​ഴം, ഐ​സ്ക്രീം, ച​ക്ക​പ്പൊ​ടി, പ​ച്ച ച​ക്ക​ഉ​ണ​ങ്ങി​യ​ത്, ഉ​ണ​ങ്ങി​യ കൊ​ത്ത ച​ക്ക, ച​ക്ക ഹ​ൽ​വ , ച​ക്ക ചോ​ക്ലേ​റ്റ്, ച​ക്ക ജ്യൂ​സ്, ജൂ​സ് പൗ​ഡ​ർ, ച​ക്ക​ക്കു​രു പൊ​ടി, ച​ക്ക മി​ഠാ​യി​ക​ൾ, കാ​ലി​ത്തീ​റ്റ തു​ട​ങ്ങി വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
നാ​ട്ടി​ൽ സു​ല​ഭ​മാ​യ പ​ഴ​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​യി​ട്ടു​ണ്ട് .ഡ​യ​റ​ക്ട​ർ ത​ങ്ക​ച്ച​ൻ യോ​ഹ​ന്നാ​ൻ, ഡോ. ​അ​ഖി​ൽ​രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത് അം​ഗം ബാ​ബു ജോ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌