സെ​ക്ര​ട്ട​റി അ​വ​ധി​യി​ല്‍ത​ന്നെ; എ​ഇ​ക്ക് അ​ധി​ക​ച്ചു​മ​ത​ല
Sunday, September 26, 2021 9:05 PM IST
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി അ​വ​ധി​യി​ല്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍​ക്ക് താ​ത്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്.
പ​ന്ത​ള​ത്തെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നു ശി​പാ​ര്‍​ശ ന​ല്‍​കി​യ സെ​ക്ര​ട്ട​റി ര​ണ്ടാ​ഴ്ച​യാ​യി അ​വ​ധി​യി​ലാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റു പ​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഭ​ര​ണ​സ്തം​ഭ​നം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ് ത​ദ്ദേ​ശ​മ​ന്ത്രി​ക്കും ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ര്‍​ക്കും ക​ത്തു ന​ല്‍​കി​യി​രു​ന്നു. ധ​ന​വി​നി​യോ​ഗ ന​ട​പ​ടി​ക​ള്‍ അ​ട​ക്കം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല എ​ഇ​യ്ക്കു ന​ല്‍​കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സെ​ക്ര​ട്ട​റി എ​സ്. ജ​യ​കു​മാ​ര്‍ പ​ന്ത​ള​ത്തു തി​രി​കെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ സെ​ക്ര​ട്ട​റി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്റെ ആ​വ​ശ്യം. കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി ന​ല്‍​കി​യ ക​ത്ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി ഇ​തു നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​ണ് ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ പ​ക്ഷം.
കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ര്‍​ശ​യെ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. സ്ഥി​രം​സ​മി​തി യോ​ഗ​ങ്ങ​ളി​ല​ട​ക്കം അ​വ​ര്‍ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു​ണ്ട്. കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളും സ്ഥി​രം​സ​മി​തി യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ള​ത്തു രാ​ഷ്ട്രീ​യ​സ​മ​രം തു​ട​രു​ക​യു​മാ​ണ്.