മലയോര പട്ടയം: 1970.04 ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റി
Tuesday, October 12, 2021 10:31 PM IST
തി​രു​വ​ന​ന്ത​പു​രം: റാ​ന്നി, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ 1970.04 ഹെ​ക്ട​ർ ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​യ​ച്ചെ​ന്നും കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ൽ കൈ​വ​ശ​ക്കാ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്നും മ​ന്ത്രി കെ.​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വ​നം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ആ​ദി​വാ​സി​ക​ള​ല്ലാ​ത്ത 220 കൈ​വ​ശ​ക്കാ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ വി​സ്തൃ​തി ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ സ​ബ്മി​ഷ​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.
റാ​ന്നി​യി​ലെ പ​ട്ട​യ പ്ര​ശ്‌​നം: സം​യു​ക്ത യോ​ഗം ചേ​രും
റാ​ന്നി: അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ട​യ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി റ​വ​ന്യൂ വ​നം വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. റാ​ന്നി​യി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യം സം​ബ​ന്ധി​ച്ച് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​നം വ​കു​പ്പി​ന്‍റെ രേ​ഖ​ക​ള്‍ പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ റാ​ന്നി- കോ​ന്നി വ​നം ഡി​വി​ഷ​നി​ല്‍ 25 പ​ട്ടി​ക​വ​ര്‍​ഗ സ​ങ്കേ​ത​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 1977 ന് ​മു​മ്പു​ള്ള വ​ന​ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ക്ര​മ​വ​ത്ക​രി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി, പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.
മി​നി സ​ർ​വേ ടീ​മി​ന്‍റെ സം​യു​ക്ത സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് പെ​രു​മ്പെ​ട്ടി-​പൊ​ന്ത​ന്‍​പു​ഴ മേ​ഖ​ല​ക​ളി​ല്‍ പ​ട്ട​യം ന​ല്‍​കു​ന്ന തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
കൊ​ല്ല​മു​ള, പ​രു​വ, മ​ണ്ണ​ടി​ശാ​ല, ക​ക്കു​ടു​ക്ക, വ​ലി​യ പ​താ​ല്‍, വെ​ച്ചൂ​ച്ചി​റ, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി​ക്കാ​ര്‍​ക്കും ദ​ശാ​ബ്ദ​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ച​നു​ഭ​വി​ച്ചു വ​രു​ന്ന താ​മ​സ​ക്കാ​ര്‍​ക്കും പ​ട്ട​യം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ടി​ച്ചി​പ്പു​ഴ, ചൊ​ള്ള​നാ​വ​യ​ല്‍, വെ​ച്ചൂ​ച്ചി​റ എ​ക്‌​സ് സ​ര്‍​വീ​സ്‌​മെ​ന്‍ കോ​ള​നി, ച​ണ്ണ, മു​ക്കു​ഴി, ഒ​ളി​ക​ല്ല്, അ​ത്തി​ക്ക​യം, തെ​ക്കേ തൊ​ട്ടി, ക​ടു​മീ​ന്‍​ചി​റ, കു​ട​മു​രു​ട്ടി, അ​ട്ട​ത്തോ​ട്, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍ വാ​ലി, കൊ​ട്ടം​പ്പാ​റ, പെ​രു​നാ​ട്, കു​രു​മ്പ​ന്‍​മു​ഴി, മ​ണ​ക്ക​യം, മോ​തി​ര​വ​യ​ല്‍, അ​മ്പ​ല​പ്പാ​റ, അ​ര​യ​ന്‍ പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ട​യ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ട​ന്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സ​ബ്മി​ഷ​നി​ലൂ​ടെ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.