മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ ന​ഗ​റി​ൽ പ​താ​ക ഉ​യ​ർ​ന്നു
Wednesday, October 13, 2021 11:23 PM IST
പ​രു​മ​ല: മ​ല​ങ്ക​ര ഓർത്തഡോ ക്സ് സുറിയാനി സഭ അ​സോ​സി​യേ​ഷ​ന് തു​ട​ക്കം കു​റി​ച്ച് പ​രു​മ​ല​യി​ൽ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ ന​ഗ​റി​ൽ പ​താ​ക ഉ​യ​ർ​ന്നു. സ​ഭ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കൗ​ണ്‍​സി​ൽ പ​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​തോ​ലി​ക്കേ​റ്റ് പ​താ​ക ഉ​യ​ർ​ത്തി. ‌പ​രു​മ​ല പ​ള്ളി​യി​ലും പ​രു​മ​ല തി​രു​മേ​നി​യു​ടെ ക​ബ​റി​ങ്ക​ലും പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷ​മാ​ണ്പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

സഭയിലെ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. എം.​ഒ.ജോ​ണ്‍, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, പ​രു​മ​ല സെ​മി​നാ​രിമാ​നേ​ജ​ർ ഫാ. ​എം.​സി. കു​ര്യാ​ക്കോ​സ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾഎ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.‌

അ​സോ​സി​യേ​ഷ​ൻ യോ​ഗ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ ന്ന​തി​നാ​യി അ​സോ​സി​യേ​ഷ​ൻന​ഗ​റി​ൽ ന​ട​ന്ന സ​ഭാ മാ​നേ ​ജിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കു​ര്യാ​ക്കോ​സ് മാ​ർക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌