കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യി, കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ല
Tuesday, October 19, 2021 10:10 PM IST
കോ​ട്ടാ​ങ്ങ​ൽ: വെ​ള്ള​പ്പൊ​ക്കം നാ​ശം​വി​ത​ച്ച കോ​ട്ടാ​ങ്ങ​ൽ, കു​ള​ത്തൂ​ർ,പു​ത്തൂ​ർ പ​ടി,ന​ടു​ഭാ​ഗം,സു​ഭാ​ഷ് സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി, കു​ള​യം​കു​ഴി, വാ​യ്പൂ​ര് ഭാ​ഗ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം.
കി​ണ​റു​ക​ളി​ൽ പ്ര​ള​യ​ജ​ലം ക​യ​റി മ​ലി​ന​മാ​യി. കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ചെ​ങ്കി​ലേ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​നാ​കൂ.എ​ല്ലാ​യി​ട​ത്തും ഒ​രേ​പോ​ലെ കി​ണ​റു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ വ​റ്റി​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​റു​ക​ളും ല​ഭ്യ​മ​ല്ലാ​താ​യി. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല നേ​രി​ടു​ന്ന ഇ​ത്ത​രം അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു.
വീ​ടു​ക​ളി​ല​ട​ക്കം ശു​ചീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ നി​ർ​മാ​ർ​ജ​നം അ​ട​ക്കം പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ടു​ന്നു. ഫോം ​മെ​ത്ത​ക​ൾ, ക​സേ​ര​ക​ൾ അ​ട​ക്കം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ണ്ട്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ട പ​ല​രും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു ത​ന്നെ ബു​ദ്ധി​മു​ട്ടു​ന്നു. ര​ണ്ടു​ദി​വ​സം മ​ഴ മാ​റി നി​ന്ന​ത് ഇ​വ​ർ​ക്കെ​ല്ലാം നേ​രി​യ ആ​ശ്വാ​സ​മാ​യി.
യു​ഡി​എ​ഫ് സം​ഘം സ​ന്ദ​ർ​ശി​ച്ചു
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ യു​ഡി​എ​ഫ് സം​ഘം സ​ന്ദ​ർ​ശി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം.​പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചു​ങ്ക​പ്പാ​റ, വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ, ക​ടു​ർ​ക്ക​ട​വ് മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സ​തീ​ഷ് ബാ​ബു, പ്ര​കാ​ശ് ച​ര​ളേ​ൽ, എം.​കെ.​എം. ഹ​നീ​ഫ, ടി.​എ​ൻ​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ, കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ൽ, തേ​ജ​സ് കു​ന്പി​ളു​വേ​ലി​ൽ, സു​ജി​ത് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.