അ​പ​ക​ട​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ​ണം: ജി​ല്ലാ ക​ള​ക്ട​ർ
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ഇ​ന്നു​മു​ത​ൽ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളും പ്ര​ള​യ​ബാ​ധി​ത​വു​മാ​ണ്.
മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​യ ക​ക്കി, പ​ന്പാ എ​ന്നി​വ ജ​ല ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നു​വി​ട്ടി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​വ​രും മ​ണ്ണി​ടി​ച്ചി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​ൻ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ത്ത​ര​ത്തി​ൽ മാ​റാ​ത്ത​വ​രെ റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ബ​ന്ധ​പൂ​ർ​വം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​താ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.