വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് മ​റി​ച്ചു​വി​ൽ​ക്ക​ൽ: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, October 21, 2021 9:59 PM IST
കാ​യം​കു​ളം: വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് ഉ​ട​മ​യ​റി​യാ​തെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ല്പ​ന ന​ട​ത്തി​യും പ​ണ​യം വ​ച്ചും പ​ണം ത​ട്ടു​ന്ന കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ കാ​യം​കു​ളം വി​ല്ലേ​ജി​ല്‍ ചേ​രാ​വ​ള​ളി മു​റി​യി​ല്‍ ക​ളീ​യ്ക്ക​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്.
കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള​ളി ഭാ​ഗം വേ​ലി​യ​ത്ത് വീ​ട്ടി​ല്‍ ഇ​ല്യാ​സ് കു​ഞ്ഞി​ന്‍റെ ടൊ​യോ​ട്ട ക്വാ​ളി​സ് വാ​ഹ​നം കു​റ​ച്ചു ദി​വ​സ​ത്തെ ആ​വ​ശ്യ​ത്തി​നാ​യി വാ​ട​ക​യ്ക്കു എ​ടു​ത്ത ശേ​ഷം പു​തി​യ​കാ​വ് ചി​റ്റു​മൂ​ല​യി​ലു​ള​ള മ​റ്റൊ​രാ​ള്‍​ക്കു പ​ണ​യം വ​ച്ച് 1,35,000 രൂ​പ​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കാ​യം​കു​ളം എം​എ​സ്എം സ്‌​കൂ​ളി​നു സ​മീ​പം പ​ട്ട​ന്‍റ​യ്യ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ഫി​യാ​ന്‍ ഒ​ളി​വി​ലാ​ണ്. വ​ള​ളി​കു​ന്ന​ത്തു നി​ന്നും ആ​പ്പേ വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് പു​ത്ത​ന്‍​തെ​രു​വി​ല്‍ പ​ണ​യം വ​ച്ചു പ​ണം ത​ട്ടി​യ​തും കാ​യം​കു​ളം ഹോ​ബി തീ​യ​റ്റ​റി​നു വ​ട​ക്കു​വ​ശ​ത്ത് നി​ന്നു ര​ണ്ടു എ​യ്‌​സ് വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യ​ത്തി​നെ​ടു​ത്തു പ​ത്ത​നാ​പു​ര​ത്തും ക​രു​നാ​ഗ​പ്പ​ള​ളി​യി​ലു​മാ​യി പ​ണ​യം വ​ച്ച​തു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രേ​യു​ണ്ട്. ഉ​ട​മ​യ​റി​യാ​തെ വ്യാ​ജ വി​ല്‍​പ​ന​ക്ക​രാ​റു​ണ്ടാ​ക്കി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പു ന​ട​ത്തു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ലു​ള​ള സം​ഭ​വ​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്ന​താ​യും സ​മാ​ന​രീ​തി​യി​ല്‍ കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന ഒ​രു റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും കാ​യം​കു​ളം സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ്യു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ൻ​ഡ് ചെ​യ്തു.