മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇന്ന്
Thursday, October 21, 2021 10:13 PM IST
കോ​ട്ടാ​ങ്ങ​ൽ: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യാ​യ കോ​ട്ടാ​ങ്ങ​ലി​ൽ ഇ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.
കോ​ട്ടാ​ങ്ങ​ൽ മു​സ്്ലിം ജ​മാ​അ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 9 മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. വി​വി​ധവി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ്ബി​നു ജോ​സ​ഫ് അ​റി​യി​ച്ചു. ‌