14 ആം​ബു​ല​ൻ​സു​ക​ൾ കൈ​മാ​റി ആ​ന്‍റോ ആ​ന്‍റ​ണി എം​പി
Tuesday, October 26, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ആ​ദ​ര​വാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത 14 ആ​ബു​ല​ൻ​സു​ക​ളെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​പി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച 14 ആം​ബു​ല​ൻ​സു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​തു​ര മേ​ഖ​ല​യ്ക്ക് ആ​ദ​ര​വോ​ടെ ന​ൽ​കു​ന്ന കൈ​ത്താ​ങ്ങാ​ണ് ന​ൽ​കു​ന്ന ആം​ബു​ല​സു​ക​ൾ. 20 ആം​ബു​ല​ൻ​സു​ക​ളാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ​ക്ക് വ​ലി​യ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ വ​ലി​യ ചു​വ​ടു​വ​യ്പാ​യി ഇ​തു മാ​റു​മെ​ന്നും എം​പി പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​നേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

എം​പി യു​ടെ 2019 - 20 പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ചാ​ണ് 14 ആം​ബു​ല​ൻ​സു​ക​ൾ ജി​ല്ല​യ്ക്ക് ല​ഭ്യ​മാ​ക്കി​യ​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ഓ​മ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, നി​ര​ണം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, തു​ന്പ​മ​ണ്‍ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, വെ​ച്ചൂ​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, വ​ല്ല​ന സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ക​ട​പ്ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആം​ബു​ല​ൻ​സു​ക​ൾ ല​ഭ്യ​മാ​യ​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി​യാ​ണ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. എം​പി​യും ജി​ല്ലാ ക​ള​ക്ട​റും ചേ​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫും നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ് അ​യ്യ​ർ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ർ, അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഡി.​സ​ജി, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ശ്രീ​കു​മാ​ർ, വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.