ക്രൈ​സ്ത​വ സ​ഭ​യു​ടെ സേ​വ​ന​ച​രി​ത്രം ത​മ​സ്ക​രി​ക്കു​ന്നു: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Wednesday, October 27, 2021 10:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ക്രൈ​​സ്ത​​സ​​ഭ കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​നു ന​​ൽ​​കി​​യ ത്യാ​​ഗ​​പൂ​​ർ​​ണ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ത​​മ​​സ്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. അ​​വി​​ഭ​​ക്ത ച​​ങ്ങ​​നാ​​ശേ​​രി രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ർ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യു​​ടെ 72-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ ച​​രി​​ത്ര ഗ്ര​​ന്ഥ​​ത്തി​​ന്‍റെ മൂ​​ന്നാം വാ​​ല്യ​​ത്തി​​ന്‍റെ ആ​​ദ്യ​​പു​​സ്ത​​ക​​മാ​​യ കേ​​ര​​ള വി​​ക​​സ​​ന​​ത്തി​​ൽ സ​​ഭ​​യു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും ആ​​ർ​​ച്ച്ബി​​ഷ​​പ് നി​​ർ​​വ​​ഹി​​ച്ചു.
സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും ധീ​​ര​​മാ​​യ നേ​​തൃ​​ത്വം വ​​ഹി​​ച്ച ച​​രി​​ത്ര​​പു​​രു​​ഷ​​നാ​​യി​​രു​​ന്നു മാ​​ർ ജ​​യിം​​സ് കാ​​ളാ​​ശേ​​രി​​യെ​​ന്നും ക്രൈ​​സ്ത​​വ സ​​ഭ​​യു​​ടെ സേ​​വ​​ന​​ച​​രി​​ത്രം സ​​മൂ​​ഹം മ​​ന​​സി​​ലാ​​ക്ക​​ണ​​മെ​​ന്നും ഇ​​ത് പു​​ത്ത​​ൻ ത​​ല​​മു​​റ​​യ്ക്ക് പ്ര​​ചോ​​ദ​​ന​​മാ​​ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഡോ. ​​കു​​ര്യാ​​സ് കു​​ന്പ​​ള​​ക്കു​​ഴി എ​​ഴു​​തി​​യ ഈ ​​പു​​സ്ത​​കം അ​​തി​​രൂ​​പ​​താ ച​​രി​​ത്ര ക​​മ്മീ​​ഷ​​നാ​​ണ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.
റ​​വ.​​ഡോ.​​സേ​​വ്യ​​ർ കൂ​​ട​​പ്പു​​ഴ ആ​​ദ്യ കോ​​പ്പി ഏ​​റ്റു​​വാ​​ങ്ങി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. കാ​​ളാ​​ശേ​​രി പി​​താ​​വും വി​​ദ്യാ​​ഭ്യാ​​സ പ്രേ​​ഷി​​ത​​ത്വ​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത് പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ചു. മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ഡോ. ​​കു​​ര്യാ​​സ് കു​​ന്പ​​ള​​ക്കു​​ഴി, ഫാ. ​​ജോ​​സ​​ഫ് പ​​ന​​ക്കേ​​ഴം, പ്ര​​ഫ. ജെ.​​സി. മാ​​ട​​പ്പാ​​ട്ട് പ്ര​​സം​​ഗി​​ച്ചു.