പ്ര​ള​യ​ന​ഷ്ടം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കും - മ​ന്ത്രി ചി​ഞ്ചു റാ​ണി
Thursday, November 25, 2021 10:36 PM IST
വാ​യ്പൂ​ര്: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം വാ​യ്പൂ​ര് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നാ​ശ​ന​ഷ്ട ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ധ​ന​സ​ഹാ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.

മൃ​ഗ​ങ്ങ​ൾ​ക്കും പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ൽ അ​വ ര​ണ്ടും ചേ​ർ​ത്താ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ക. ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​വ​ർ​ക്ക് ആ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കാ​നും പു​തി​യ പ​ശു​ക്ക​ളെ ഉ​ൾ​പ്പെ​ടെ ന​ൽ​കാ​നു​മു​ള്ള സം​വി​ധാ​നം സ​ർ​ക്കാ​രും വ​കു​പ്പും ഒ​രു​മി​ച്ച് ചേ​ർ​ന്ന് ന​ട​പ്പാ​ക്കും.

ജി​ല്ല​യ്ക്ക് വെ​റ്റ​റി​ന​റി ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കി. മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം വ​ന്നാ​ൽ വേ​ഗ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് മൊ​ബൈ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ ടെ​ലി വെ​റ്റ​റി​ന​റി സ​ർ​വീ​സാ​ണി​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ത്രി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​റ്റ​റി​ന​റി യൂ​ണി​റ്റ് എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. 30 ടെ​ലി വെ​റ്റ​റി​ന​റി ആം​ബു​ല​ൻ​സ് കേ​ര​ള​ത്തി​ൽ വ​രാ​ൻ പോ​കു​ക​യാ​ണ്. കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഒ​രു​മി​ച്ച് അ​ടു​ത്ത ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​പ്പാ​ക്കും.

എ​ല്ലാ ക​ർ​ഷ​ക​രു​ടെ​യും പ​ശു​ക്ക​ളെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​നു​ള്ള പ​ദ്ധ​തി കൊ​ണ്ടു​വ​രും. കാ​ലി​ത്തീ​റ്റ നി​ര​ക്ക് വ​ർ​ധ​ന കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ, മ​ല്ല​പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ്, മെം​ബ​ർ ദീ​പ്തി ദാ​മോ​ദ​ര​ൻ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജ്യോ​തി​ഷ് ബാ​ബു, കെ. ​സ​തീ​ഷ്, ന​ജീ​ബ് കൊ​ല്ലം​പ​റ​ന്പി​ൽ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​കെ. അ​ജി​ലാ​സ്റ്റ്, റാ​ന്നി എ​പി​ഒ എ​ബി ഏ​ബ്ര​ഹാം, ആ​പ്കോ​സ് ചെ​റു​തോ​ട്ടു​വ​ഴി പ്ര​സി​ഡ​ന്‍റ് എ.​എ​സ് ഉ​ഷാ ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ ച്ചു.

ആ​ദ്യ​ഘ​ട്ട സ​ഹാ​യം6,25,900 രൂ​പ

പ​ത്ത​നം​തി​ട്ട​യി​ൽ ഒ​ക്ടോ​ബ​ർ 16 മു​ത​ൽ 22 വ​രെ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ച ന​ഷ്ട​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.

6,25,900 രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള തു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ധ​ന​സ​ഹാ​യ​മാ​യി ല​ഭ്യ​മാ​ക്കും.

കോ​ട്ടാ​ങ്ങാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 91,600 രൂ​പ​യു​ടെ​യും ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 56,200 രൂ​പ​യു​ടെ​യും ധ​ന​സ​ഹാ​യ​മാ​ണ് ജി​ല്ലാ​ത​ല വി​ത​ര​ണ​ത്തി​ൽ ന​ൽ​കി​യ​ത്.