ല​ളി​ത ജീ​വി​ത ശൈ​ലി കു​ടും​ബ​ങ്ങ​ളി​ൽ പു​ന​ർ​ജ​നി​ക്ക​ണം: ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ
Thursday, November 25, 2021 10:41 PM IST
പൂ​ങ്കാ​വ്: ല​ളി​ത ജീ​വി​ത ശൈ​ലി കു​ടും​ബ​ങ്ങ​ളി​ൽ പു​ന​ർ​ജ​നി​ക്ക​ണ​മെ​ന്ന് ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. പൂ​ങ്കാ​വ് സെ​ൻ മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി​യേ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബു​ദ്ധി​ക്ക് അ​പ്പു​റ​ത്തേ​ക്ക് ഉ​ള്ള വ​ള​ർ​ച്ച​യാ​ണ് വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ വി​ജ​യം. അ​ഹ​ത്തെ യും ​ജ​ഡ​ത്തെ​യും ഉ​പേ​ക്ഷി​ച്ച് ദൈ​വാ​ശ്ര​യ ബോ​ധ​ത്തി​ൽ ദ​ന്പ​തി​ക​ൾ വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജോ ജ​യിം​സ് ച​രി​വു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ സ​ന്യ​സ്ത​രെ​യും 70 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും വി​ശി​ഷ്ട വ്യ​ക്തി​ക​ളെ​യും പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പാ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.
മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ ഹൃ​ദ്യ എ​സ്്ഐ​സി, ഫാ. ​ജോ​ണ്‍ കൃ​പാ​ന​ന്ദ് ഒ​ഐ​സി, സി​സ്റ്റ​ർ ജ്യോ​തി​സ് എ​സ്ഐ​സി, സെ​ക്ര​ട്ട​റി പി. ​കെ. ജോ​യ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജി ദാ​നി​യേ​ൽ, ബി​ൻ​സി വ​ർ​ഗീ​സ്, ലി​ൻ​സ് മാ​ത്യു, ജ​സ്റ്റി​ൻ സാ​മു​വ​ൽ, സേ​വ്യ​ർ ബ​ഥേ​ൽ, ജോ​ർ​ജു​കു​ട്ടി പു​ത്ത​ൻ​പു​ര​യി​ൽ, എ​ൻ. ഇ. ​രാ​ജ​ൻ, വ​ത്സ​മ്മ ജോ​യി, ജി​ബി​ൻ മാ​ത്യു, യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.