പാ​സ്‌​പോ​ര്‍​ട്ട് സേ​വ​ന​ങ്ങ​ള്‍​ക്കു കാ​ല​താ​മ​സം; വി​ദേ​ശ​യാ​ത്ര​ക​ൾ മു​ട​ങ്ങു​ന്നു ‌
Wednesday, December 1, 2021 10:34 PM IST
കു​മ്പ​നാ​ട്: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ൽ അ​ഭി​മു​ഖ​ത്തി​ന​ട​ക്കം തീ​യ​തി ല​ഭി​ക്കാ​ത്ത​തു മൂ​ലം ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ റീ​ജ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടി​ക്കാ​ഴ്‌​ച​യ്ക്ക് തീ​യ​തി ല​ഭി​ക്കാ​ത്ത​ത്. ‌
തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ റീ​ജ​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ലെ വി​വി​ധ പാ​സ്‌​പോ​ര്‍​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സേ​വ​ന​ങ്ങ​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും പാ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ വെ​ബ് സൈ​റ്റി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി അ​പ്പോ​യ്ൻമെ​ന്‍റ് ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
കോ​വി​ഡ് കാ​ല​ത്തി​നു മു​ന്പ് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പാ​സ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
പ​ല​രും ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി അ​ഭി​മു​ഖ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഇ​ത് ഒ​രാ​ഴ്ച​ക്ക​കം ല​ഭി​ച്ചി​രു​ന്ന​താ​ണ്. ‌
നി​ല​വി​ൽ ത​ത്കാ​ലി​ൽ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് പോ​ലും ജ​നു​വ​രി ആ​ദ്യ​വാ​രം മാ​ത്ര​മാ​ണ് തീ​യ​തി ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം പ്ര​വാ​സി​ക​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ തി​രി​കെ പോ​കേ​ണ്ട​വ​ർ, വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പോ​കേ​ണ്ട​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യ​ഥാ​സ​മ​യം പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നി​ല്ല.‌
ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് സേ​വാ കേ​ന്ദ്ര​ങ്ങു​ളു​ടെ പ്ര​വ​ർ​ത്ത​ന​വും താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.

കേ​ര​ള​ത്തി​ലെ റീ​ജി​​ണ​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പ്പോ​യ്മെ​ന്‍റ് ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റി​ന് നി​വേ​ദ​നം ന​ൽ​കി. ‌