കോ​തേ​ക്കാ​ട്ട് പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി
Thursday, December 2, 2021 10:31 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യെ​യും പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​തേ​ക്കാ​ട്ട് പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി 5.13 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. കാ​വും​ഭാ​ഗം ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ൽ നി​ന്നും പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശി​ക്കു​വാ​നു​ള്ള കോ​തേ​ക്കാ​ട്ട് പാ​ലം മ​ണി​പ്പു​ഴ തോ​ടി​ന് കു​റു​കെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​വി​ടെ ച​വു​ട്ട​ടി പാ​ല​മാ​ണ് ഉ​ള്ള​ത്. ര​ണ്ടു സ്പാ​നു​ക​ളി​ലാ​യി 20 മീ​റ്റ​ർ നീ​ള​വും ഒ​രു വ​ശ​ത്ത് ന​ട​പ്പാ​ത​യോ​ടു കൂ​ടി 9.75 മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​കും. പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ പാ​ത​യു​ടെ വീ​തി കൂ​ട്ടി ബി​എം, ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി.