മ​ക്ക​പ്പു​ഴ മു​ത​ൽ പ്ലാ​ച്ചേ​രി​വ​രെ വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ല
Thursday, December 2, 2021 10:31 PM IST
റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം സ​ജീ​വ​മാ​യി​ട്ടും ജി​ല്ലാ അ​തി​ർ​ത്തി​യാ​യ മ​ക്ക​പ്പു​ഴ മു​ത​ൽ പ്ലാ​ച്ചേ​രി​വ​രെ തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല. പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ​പെ​ട്ട സ്ഥ​ല​ത്താ​ണ് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​താ​യ​ത്.എ​രു​മേ​ലി​യി​ലേ​ക്കു​ൾ​പ്പെ​ടെ കാ​ൽ​ന​ട​യാ​യി തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്നു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്രം കൂ​ടി​യാ​ണ് പ്ലാ​ച്ചേ​രി. റോ​ഡ് മെ​ച്ച​പ്പെ​ട്ട​തോ​ടെ പ്ലാ​ച്ചേ​രി ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.
രാ​ത്രി​യി​ലെ വെ​ളി​ച്ച​ക്കു​റ​വ് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​യി.തെ​രു​വു വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ട​യാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ബി​ബി​ൻ ക​ല്ലം​പ​റ​ന്പി​ൽ, വി​ജ​യ​മ്മ പി​ച്ച​നാ​ട്ട്, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ, കു​രു​വി​ള സ്ക​റി​യ, സ​ണ്ണി വ​ള​ഞ്ജ​ൻ​തു​രു​ത്തി​ൽ, ഷാ​ജി പു​ഴ്പ​മം​ഗ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.