അ​ടൂ​ര്‍, പ​ന്ത​ളം വ​ലി​യ തോ​ടു​ക​ളി​ലെ കൈ​യേ​റ്റം; പ്ര​ത്യേ​ക സ​ര്‍​വേ ടീ​മി​നെ നി​യോ​ഗി​ക്കും
Saturday, December 4, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍, പ​ന്ത​ളം വ​ലി​യ തോ​ടു​ക​ളി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​ക സ​ര്‍​വേ ടീ​മി​നെ ക​ള​ക്ട​ര്‍ നി​യോ​ഗി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ സ്ഥാ​പി​ച്ച ക​ല്ലു​ക​ള്‍ ഇ​ള​കി പോ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ന്ത​ളം ബൈ​പാ​സി​ന്‍റെ സ്ഥ​ലം സ​ര്‍​വേ ന​ട​ത്തി ക​ല്ലി​ട​ണം. അ​ടൂ​ര്‍ റിം​ഗ് റോ​ഡി​നു​ള്ള സ​ര്‍​വേ തു​ട​ങ്ങ​ണം. പ​ന്ത​ളം കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ടൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ സ്ഥ​ല​ത്തെ മ​ണ്ണ് മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ന​ല്‍​കി​യ​താ​യി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. എം​എ​ല്‍​എ​മാ​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ദീ​പ ച​ന്ദ്ര​ന്‍, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. ഷൈ​ന്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.