വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളി​ല്‍ വി​ശ്വാ​സ​ത്തി​ന്‍റെ സ​മ്പ​ത്ത് സു​ര​ക്ഷി​തം: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍
Sunday, December 5, 2021 10:42 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശ്വാ​സ​ത്തി​ന്‍റെ പി​തൃ​സ്വ​ത്ത് കൈ​മാ​റ്റം ചെ​യ്യ​ പ്പെ​ടു​ന്ന ശ്രേ​ഷ്ഠ​മാ​യ ഇ​ട​ങ്ങ​ളാ​ണ് കു​ടും​ബ​ങ്ങ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. വി​ശ്വാ​സം ജീ​വി​ക്കു​ന്ന​തും സ​ത്ഫ​ലം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും അ​ടു​ത്ത ത​ല​മു​റ ഏ​റ്റ​വും അ​ടു​ത്തു​നി​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ളി​ലാ​ണ്.
ര​ക്ഷ​ക​നെ ക​ണ്ടെ​ത്തു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ലു​ള്‍​പ്പെ​ടെ ആ ​വി​ശ്വാ​സം അ​ച​ഞ്ച​ല​മാ​യി ഏ​റ്റു​പ​റ​യു​ക​യും ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും ക​രു​ത്താ​ര്‍​ജ്ജി​ക്കു​ന്ന വി​ശ്വാ​സ​ജീ​വി​തം ശോ​ഭ​യു​ള്ള​താ​യി​രി​ക്കും. അ​തി​നാ​ല്‍ കു​ടും​ബ​ങ്ങ​ളെ ദൈ​വ​സ്‌​നേ​ഹ​ത്തി​ന്‍റെ വേ​ദി​യാ​ക്കു​ന്ന​തി​ന് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്കും മ​ക്ക​ള്‍​ക്കു​മെ​ല്ലാം ക​ട​മ​യു​ണ്ട്.
കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പ്ര​കാ​ശ​ന​മാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​വി​ശേ​ഷ​ത്തി​ന്‍റെ മാ​തൃ​ക തെ​ളി​മ​യോ​ടെ അ​നേ​ക​ര്‍​ക്ക് കാ​ട്ടി​ക്കൊ​ടു​ക്കാ​നാ​കു​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കു​ന്ന രൂ​പ​താ കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ന​ല്‍​കി​യ ആ​മു​ഖ​സ​ന്ദേ​ശ​ത്തി​ല്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​നു​സ്മ​രി​ച്ചു.
മാ​ര്‍ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ആ​രം​ഭി​ച്ച ധ്യാ​നം എ​ട്ടു വ​രെ വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ എ​ട്ടു വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ത്ത​പ്പെ​ടും.
റ​വ.​ഡോ. ജോ​സ​ഫ് ക​ടു​പ്പി​ല്‍ ധ്യാ​നം ന​യി​ക്കും. സോ​ഷ്യ​ല്‍ മീ​ഡി​യ അ​പ്പോ​സ്‌​ത​ലേ​റ്റ്, ദ​ര്‍​ശ​ക​ന്‍, ന​സ്രാ​ണി യു​വ​ശ​ക്തി, അ​ക്ക​ര​യ​മ്മ എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലും എ​ച്ച്സി​എ​ന്‍, ഇ​ടു​ക്കി​വി​ഷ​ന്‍, ന്യൂ​വി​ഷ​ന്‍, എ​സി​വി ഇ​ടു​ക്കി, ഇ​ടു​ക്കി നെ​റ്റ് എ​ന്നീ ചാ​ന​ലു​ക​ളി​ലും ധ്യാ​നം ത​ത്സ​മ​യം ല​ഭ്യ​മാ​ണ്.