ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് ലഭിച്ച എൻഎബിഎച്ച് അഞ്ചാം എഡിഷൻ അക്രഡിറ്റേഷൻ പ്രഖ്യാപനം ഇന്നു വൈകുന്നേരം അഞ്ചിനു നടക്കും. നാഷണൽ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് പ്രൊവൈഡേഴ്സാണ് ആശുപത്രിയുടെ ഗുണനിലാവര പരിശോധന നടത്തി അംഗീകാരം നൽകിയത്.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി. എൻ. വാസവൻ എൻഎബിഎച്ച് അക്രഡിറ്റേഷൻ പ്രഖ്യാപനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സെന്റ് തോമസ് ലിവർ കെയർ ഉദ്ഘാടനംചെയ്യും.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ ഡോക്ടർമാരെ ആദരിക്കും. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കൾ എംഎൽഎ, തോമസ് കെ. തോമസ് എംഎൽഎ, ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസി.ഡയറക്ടർമാരായ ഫാ. ജെയിംസ് പി. കുന്നത്ത്, ഫാ. ജോഷി മുപ്പതിൽച്ചിറ, ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ജനറൽ മാനേജർ എം.ജെ. അപ്രേം, സിസ്റ്റർ മെറീന എസ്ഡി, ബിജു ജോസഫ്, ജിജി ജേക്കബ്, പോൾ മാത്യു, ജിതിൻ ലാൽ ആർ.പി. എന്നിവർ പ്രസംഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്രമീകരിക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അഥിതികൾക്ക് മാത്രമായിരിക്കും പ്രവേശനം.