സി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ ആ​ക്ര​മി​ച്ചു
Monday, January 17, 2022 10:50 PM IST
കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ലി​ൽ സി​പി​എം - സി​പി​ഐ സം​ഘ​ർ​ഷം തു​ട​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു. ഞാ​യ​റാ​ഴ്ച അ​ങ്ങാ​ടി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ത്രി വീ​ടാ​ക്ര​മ​ണം ന​ട​ന്ന​ത്.

സി​പി​എ​മ്മി​ൽ നി​ന്നും ക​ഴി​ഞ്ഞ​യി​ടെ സി​പി​ഐ​യി​ലെ​ത്തി​യ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സ​ഹ​ദേ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്കു​ള്ള വീ​ട് രാ​ത്രി ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് അ​ടി​ച്ചു ത​ക​ർ​ത്തു. ജ​ന​ൽ ഗ്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ൽ കി​ട​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, പൂ​ച്ച​ട്ടി​ക​ൾ ഇ​വ​യും അ​ടി​ച്ചു ത​ക​ർ​ത്തു. ഗ്ലാ​സ് ചി​ല്ലു​ക​ൾ കി​ണ​റ്റി​ൽ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​മ​യം സ​ഹ​ദേ​വ​നു​ണ്ണി​ത്താ​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ഐ​വൈ​എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ന്‍റെ ഐ​ക്കാ​ട്ടു​ള്ള വീ​ടി​ന് നേ​രെ​യും ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ന്നു. ഇ​വി​ടെ​യും വ​ലി​യ​നാ​ശം വ​രു​ത്തി​യി​ട്ടു​ണ്ട്. വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. മു​റ്റ​ത്തെ അ​ക്വേ​റി​യും ന​ശി​പ്പി​ച്ചു. വീ​ട്ടു​കാ​രെ അ​ക്ര​മി​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ത​ല​ക്ക് പ​രി​ക്കേ​റ്റ ജി​തി​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്.

സ​മീ​പ​കാ​ല​ത്ത് സി​പി​എം വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന ചി​ല പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് പ്ര​ദേ​ശ​ത്തെ സി​പി​ഐ​യു​ടെ കൊ​ടി​മ​ര​ങ്ങ​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​ങ്ങാ​ടി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റം സി​പി​എം - സി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ​യി​ൽ മ​ത്സ​രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ സി​പി​എ​മ്മും സി​പി​ഐ‍​യും ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ടു​മ​ണ്‍ സി​ഐ ഉ​ൾ​പ്പെ​ടെ പോ​ലീ​സു​കാ​ർ​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി. ​സ​ഹ​ദേ​വ​നു​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്തി​ടെ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് പ്ര​ദേ​ശ​ത്ത് സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​റെ​പ്പേ​ർ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു.

അ​ന്നു മു​ത​ൽ പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്പോ​ഴും പോ​ലീ​സ് നി​ർ​ജീ​വ​മാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. അ​ക്ര​മി സം​ഘം അ​ഴി​ഞ്ഞാ​ടു​ന്പോ​ഴും പോ​ലീ​സ് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന​ര​യാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു.