മാ​ർ​ത്താ​മ്മ സ​ഭ ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Tuesday, January 18, 2022 10:44 PM IST
കോ​ഴ​ഞ്ചേ​രി: മാ​ർ​ത്തോ​മ്മ സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 23 വ​രെ ആ​റാ​ട്ടു​പു​ഴ ത​രം​ഗം മി​ഷ​ൻ ആ​ക്ഷ​ൻ സെ​ന്‍റ​റി​ലും വി​വി​ധ പ​ള​ളി​ക​ളി​ലു​മാ​യി ന​ട​ക്കും. 20ന് ​വൈ​കു​ന്നേ​രം 6.30ന് ​ആ​റാ​ട്ടു​പു​ഴ ത​രം​ഗം മി​ഷ​ൻ ആ​ക്ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. സി​ബി റ്റി. ​മാ​ത്യു പ്ര​സം​ഗി​ക്കും. 21ന് ​വൈ​കു​ന്നേ​രം 6.30ന് ​കു​ഴി​ക്കാ​ലാ മാ​ർ​ത്തോ​മ്മ പ​ള​ളി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റ​വ. ഏ​ബ്ര​ഹാം തോ​മ​സും 22ന് ​ഹ​രി​പ്പാ​ട് കാ​വ​ലി​ൽ റ​വ. സാം ​റ്റി. കോ​ശി​യും പ്ര​സം​ഗി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 23നു ​രാ​വി​ലെ എ​ട്ടി​ന് ആ​റാ​ട്ടു​പു​ഴ ത​രം​ഗം മി​ഷ​ൻ സെ​ന്‍റ​റി​ൽ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തൂ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​സ​മാ​പ​ന യോ​ഗ​ത്തി​ൽ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി ജ​ന​റാ​ൾ റ​വ. ജോ​ർ​ജ് മാ​ത്യു, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഡോ. സാം​സ​ണ്‍ എം. ​ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ജി​ജി മാ​ത്യു സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.