സം​വാ​ദം ന​ട​ത്തി
Friday, January 21, 2022 10:38 PM IST
സീ​ത​ത്തോ​ട്: എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക്, ക​ലാ​ല​യ രാ​ഷ്ട്രീ​യം അ​നി​വാ​ര്യ​മോ എ​ന്ന​വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​വാ​ദ പ​രി​പാ​ടി ന​ട​ന്നു. അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. തോ​മ​സു​കു​ട്ടി നേ​തൃ​ത്വം ന​ൽ​കി.

കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ബി​ൻ പി. ​സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് വി​ള​യി​ൽ, എം​സി​വൈ​എം ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ഡ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ദാ​നി​യേ​ൽ ത​യ്യി​ൽ, സി​സ്റ്റ​ർ ലി​ന​റ്റ് എ​സ്ഐ​സി , കെ​സി​വൈ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ ലി​നു വി. ​ഡേ​വി​ഡ്, എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് അ​ജോ​ഷ് എം ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഷ് അ​വാ​ർ​ഡും
സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി

പ​ത്ത​നം​തി​ട്ട: ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി , പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ജി​ല്ലാ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​സ് സി​മി, ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.