കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ
Friday, January 21, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ക​ണ​ക്കു​ക​ൾ കൃ​ത്യ​ത​യോ​ടെ​യും വ്യ​ക്ത​ത​യോ​ടെ​യു​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മ​ന്നും അ​തി​ന​നു​സ​രി​ച്ചാ​യി​ക്കും സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ജി​ല്ല പ്ര​വേ​ശി​ക്കു​ക​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ​ക​ള​ക്ട​ർ.

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോം ​ഐ​സോ​ലേ​ഷ​ൻ പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്ച വ​ര​രു​തെ​ന്നും എ​ത്ര​യും വേ​ഗ​ത്തി​ൽ ക​രു​ത​ൽ ഡോ​സ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ രോ​ഗി​ക​ൾ​ക്കാ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം, ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യു​ള്ള കോ​ൾ​സെ​ന്‍റ​ർ എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്താ​നും ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ 66.77 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഡി​എം​ഒ ഡോ. ​എ​ൽ. അ​നി​ത കു​മാ​രി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​യി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യും ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് ഡി​ഡി​പി കെ. ​ആ​ർ. സു​മേ​ഷ് അ​റി​യി​ച്ചു.

കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​നാ​യി 1301 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 1032 അ​പേ​ക്ഷ​ക​ൾ പാ​സാ​ക്കി 887 അ​പേ​ക്ഷ​ക​ളി​ൽ ധ​ന​സ​ഹാ​യം കൈ​മാ​റി​യ​താ​യി ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​നും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.