ബ്യൂ​ട്ടീ​ഷ​ൻ ത​യ്യ​ൽ പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, January 25, 2022 10:49 PM IST
മ​ല്ല​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ കെ​വി​ഐ​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തും മ​ല്ല​പ്പ​ള്ളി​യി​ലും ആ​രം​ഭി​ക്കു​ന്ന ത​യ്യ​ൽ പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്കും,ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 16 നും 60​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും വാ​യ്പാ ക്ര​മീ​ക​ര​ണ​ങ്ങ​ളും തൊ​ഴി​ൽ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 വീ​തം വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം ല​ഭി​ക്കൂ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, മ​ല്ല​പ്പ​ള്ളി മ​ങ്കു​ഴി​പ്പ​ടി​യി​ലു​ള്ള ഖാ​ദി വി​ദ്യാ​ല​യ ഓ​ഫീ​സു​മാ​യോ 9656558182, 9447668705, 9447054125എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

സ്പെ​ഷ​ൽ സ്കൂ​ൾ പാ​ക്കേ​ജ്

പ​ത്ത​നം​തി​ട്ട: ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് 2021 22 വ​ർ​ഷം മു​ത​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ൽ നി​ന്നോ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നോ ര​ജി​സ്ട്രേ​ഷ​ൻ ല​ഭ്യ​മാ​യി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ മേ​ധാ​വി​ക​ൾ

http://www.ssportal.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന 2021 22 വ​ർ​ഷ​ത്തെ പാ​ക്കേ​ജി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ്. ബീ​നാ​റാ​ണി അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 27.