പ​ഴ​യ റാ​ങ്കു​കാ​രി​യോ​ടൊ​പ്പം പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി; വാ​ക്കു പാ​ലി​ച്ച​തി​ൽ അ​ഭി​ന​ന്ദ​നം
Thursday, January 27, 2022 10:43 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലെ പ​ഴ​യ ര​ണ്ടാം റാ​ങ്കു​കാ​രി ക​ള​ക്ട​റാ​യി എ​ത്തി​യ​പ്പോ​ൾ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥ​യാ​യി എ​ത്തി​യ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​ഴ​യ​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്ക് തി​രി​കെ​പ്പോ​യി. 22 വ​ർ​ഷം മു​ന്പ് താ​ൻ ന​ൽ​കി​യ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ച് ഐ​എ​എ​സു​കാ​രി​യാ​യി മാ​റി​യ ക​ള​ക്ട​ർ​ക്ക് മ​ന്ത്രി​യു​ടെ വ​ക ഒ​രു പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം.

2000 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ ര​ണ്ടാം റാ​ങ്കു​കാ​രി​യാ​ണ് ദി​വ്യ എ​സ്. അ​യ്യ​ർ. സം​സ്ഥാ​ന​ത്തു ത​ന്നെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ റാ​ങ്ക് സം​വി​ധാ​നം ഒ​ഴി​വാ​ക്കി​യ വ​ർ​ഷം കൂ​ടി​യാ​ണ​ത്. തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തെ ആ​ന്‍റ​ണി രാ​ജു നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണ​ത്. സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ഒ​രു കു​ട്ടി​ക്ക് റാ​ങ്ക് ല​ഭി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യി​രു​ന്ന പി.​ജെ. ജോ​സ​ഫി​നെ കൂ​ട്ടി ദി​വ്യ എ​സ്. അ​യ്യ​രെ അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ന്‍റ​ണി രാ​ജു എ​ത്തി. അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്പോ​ൾ ആ​ന്‍റ​ണി രാ​ജു റാ​ങ്ക് ജേ​താ​വി​നെ ഉ​പ​ദേ​ശി​ച്ചു. പ​ഠി​ക്ക​ണം, മി​ടു​ക്കി​യാ​യി പ​ഠി​ച്ച് ഐ​എ​എ​സു​കാ​രി​യാ​ക​ണം. ഉ​ട​ൻ ത​ന്നെ മ​റു​പ​ടി വ​ന്നു. പ​ഠി​ക്കും, ഡോ​ക്ട​റാ​കും പി​ന്നെ ഐ​എ​എ​സു​കാ​രി​യും. പി​റ്റേ​ന്നി​റ​ങ്ങി​യ പ​ത്ര​ങ്ങ​ൾ ഇ​തെ​ല്ലാം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

കാ​ല​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞു, ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യി. ദി​വ്യ എ​സ്. അ​യ്യ​ർ, വെ​ല്ലൂ​ർ സി​എം​സി​യി​ൽ നി​ന്ന് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഒ​രു​വ​ർ​ഷ​ത്തെ പ്രാ​ക്ടീ​സും ക​ഴി​ഞ്ഞാ​ണ് സി​വി​ൽ സ​ർ​വീ​സി​ലേ​ക്ക് ക​ട​ന്ന​ത്. പ​രീ​ക്ഷ ജ​യി​ച്ച് ഐ​എ​എ​സു​കാ​രി​യാ​യി. ജി​ല്ലാ ക​ള​ക്ട​റെ​ന്ന നി​ല​യി​ൽ ആ​ദ്യ നി​യ​മ​ന​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​ത്.

ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ലെ പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് യാ​ദൃ​ശ്ചി​ക​മാ​യാ​ണ്. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ വ​ലി​യ ചു​മ​ത​ല​യാ​ണു​ള്ള​ത്. മു​ഖ്യാ​തി​ഥി​യെ സ്വീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട ചു​മ​ത​യ​ലു​മു​ണ്ട്. മ​ന്ത്രി​ക്ക് അ​രി​കി​ൽ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ഴ​യ ക​ഥ ആ​ന്‍റ​ണി രാ​ജു ഓ​ർ​മി​പ്പി​ച്ച​ത്.

എ​ങ്കി​ൽ പി​ന്നെ പ​രേ​ഡി​നു​ശേ​ഷം ഇ​തി​ന്‍റെ വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലാ​കാ​മെ​ന്നാ​യി. ക​ള​ക്ട​ർ​ക്കൊ​പ്പം ബം​ഗ്ലാ​വി​ലെ​ത്തി​യ മ​ന്ത്രി​യു​ടെ മു​ന്നി​ലേ​ക്ക് അ​ന്ന​ത്തെ അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​ക​ൾ ആ​ൽ​ബ​ത്തി​ലാ​ക്കി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ക​ള​ക്ട​റു​ടെ അ​ച്ഛ​ൻ പി.​എ​സ്. ശേ​ഷ അ​യ്യ​ർ മ​ന്ത്രി​ക്കു കാ​ട്ടി​ക്കൊ​ടു​ത്തു. ഭ​ർ​ത്താ​വ് കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ, മ​ക​ൻ മ​ൽ​ഹാ​ർ, മാ​താ​വ് ഭ​ഗ​വ​തി അ​മ്മാ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ഏ​റെ​നേ​രെ ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മ​ട​ങ്ങി​യ​ത്.