ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത സാ​ഹോ​ദ​ര്യം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Friday, January 28, 2022 10:35 PM IST
പ​രു​മ​ല: വി​വേ​ച​ന​ങ്ങ​ള്‍​ക്ക് അ​തീ​ത​മാ​യ സാ​ഹോ​ദ​ര്യ​മാ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത​യെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം കേ​ന്ദ്ര സ​മി​തി സം​ഘ​ടി​പ്പി​ച്ച മാ​ന​വീ​യം ജ്വാ​ല പ​രു​മ​ല സെ​മി​നാ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ഭാ​ന​ന്ദാ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ഗീ​താ​ന​ന്ദ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ര്‍​ഗീ​സ് ടി. ​വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​അ​ജി കെ. ​തോ​മ​സ്, ട്ര​ഷ​റ​ര്‍ ജോ​ജി പി. ​തോ​മ​സ്, മേ​ഖ​ല സെ​ക്ര​ട്ട​റി മ​ത്താ​യി ടി. ​വ​ര്‍​ഗി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.