സെ​മി​നാ​ർ ന​ട​ത്തി
Friday, January 28, 2022 10:39 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ ഉ​റ​പ്പു​ക​ളാ​ണെ​ന്ന് കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി​യു​മാ​യ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ന്‍. കേ​ര​ള ശാ​ന്തി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ഇ​ന്ത്യ​യു​ടെ 73-ാമ​ത് റി​പ്പ​ബ്ലി​ക്കും ഭ​ര​ണ​ഘ​ട​ന​യും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡി.​ബി. ബി​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, റ്റി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ന്‍, ജോ​ര്‍​ജ് വ​ര്‍​ഗീ​സ് തെ​ങ്ങും​ത​റ​യി​ല്‍, ജോ​സ് വി. ​ദേ​വ​സി, പി. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, റെ​ജി മ​ല​യാ​ല​പ്പു​ഴ, ശ​ശി​കു​മാ​ര്‍, ഷീ​ജ ഇ​ല​ന്തൂ​ര്‍, ഹം​സ ബാം​ഗ​ളൂ​ര്‍, അ​നു​പ​മ സ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.