ഇ​ട​മു​റി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ സ്‌​പോ​ര്‍​ട്‌​സ് ഹ​ബ്ബാ​ക്കും
Friday, January 28, 2022 10:40 PM IST
റാ​ന്നി: ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ സ്‌​പോ​ര്‍​ട്‌​സ് ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള നൂ​ത​നാ​ശ​യ​ങ്ങ​ളു​മാ​യി സ്‌​കൂ​ള്‍ പി​ടി​എ രം​ഗ​ത്ത്. അ​ധ്യാ​പ​ക ര​ക്ഷ​ക​ര്‍​ത്തൃ സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്.

ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​ധ്യ​യ​നം മാ​റ്റു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളെ മി​ക​വി​ന്‍റെ പാ​ത​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മു​ന്‍ അ​ധ്യാ​പ​ക​ര്‍, കാ​യി​ക മേ​ഖ​ല​യി​ല്‍ മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച പൂ​ര്‍​വ വി​ദ്യാ​ർ​ഥി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​വ​രു​ടെ പി​ന്തു​ണ​യോ​ടും സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വോ​ളി​ബോ​ള്‍, ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, ക​ബ​ഡി തു​ട​ങ്ങി​യ​വ​യി​ല്‍ അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. അ​ത്‌​ല​റ്റി​ക്‌​സി​ലെ വി​വി​ധ​യി​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. രാ​ജീ​വ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മ​ധ്യാ​പി​ക കെ.​പി. അ​ജി​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ശി​മാ​ത്യു, വി​ജ​യ​കു​മാ​ര്‍, കെ.​ജെ ഫി​ലി​പ്പ്, ദി​നേ​ശ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍ -പ്ര​സി​ഡ​ന്‍റ്, ഇ.​കെ. ബാ​ബു-​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ​യും എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി ബി​ന്ദു സു​നി​ല്‍ - പ്ര​സി​ഡ​ന്‍റ്, അ​ജി​താ ര​മേ​ശ് - വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.