വ​സ്തു ഉ​ട​മ​ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കും: കിഫ്ബി അധികൃതർ
Thursday, May 5, 2022 11:20 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ അ​ബാ​ൻ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന വ​സ്തു ഉ​ട​മ​ക​ളു​ടെ പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ച്ച ശേ​ഷ​മേ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കൂ​വെ​ന്ന് കി​ഫ്ബി അ​ധി​കൃ​ത​ർ. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം വ​ന്ന ശേ​ഷ​മാ​ണ് ക​ല്ലി​ട​ലും കെ​ട്ടി​ട​ത്തി​ൽ അ​ട​യാ​ള​വും സ്ഥാ​പി​ച്ച​ത്.

റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് സ്ഥ​ലം മ​ന​സി​ലാ​ക്കാ​നും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വ​സ്തു​ഉ​ട​മ​ക​ളു​മാ​യി അ​വ പ​രി​ശോ​ധി​ച്ച് തീ​ർ​പ്പാ​ക്കാ​നു​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്. നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി പൂ​ ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മേ ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ്പാ​ക്കൂ.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ൻ​കൈ​യെ​ടു​ത്താ​ണ് കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ബാ​ൻ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ നി​ർ​മാ​ണം പൂ​ ർ​ത്തി​യാ​ക്കു​ന്ന ജോ​ലി​യും ന​ട​ക്കു​ന്നു.

നി​ല​വി​ൽ പൈ​ലിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. മേ​ൽ​പ്പാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലും ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വീ​സ് റോ​ഡും നി​ർ​മി​ക്കു​ന്നു. ഇ​തി​നു​വേ​ണ്ടി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്.
18 മാ​സ​ത്തി​ന​കം മേ​ൽ​പ്പാ​ല നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.