റാ​ന്നി വ​ലി​യ​തോ​ട്ടി​ലെ മ​ൺ​പു​റ്റു​ക​ൾ നീ​ക്കം ചെ​യ്യും
Sunday, May 15, 2022 10:22 PM IST
റാ​ന്നി: മ​ഴ​ക്കാ​ല​ത്തെ പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി വ​ലി​യ​തോ​ട്ടി​ല മ​ൺ​പു​റ്റു​ക​ളും പോ​ള​ക​ളും നീ​ക്കം​ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ​യും അ​ങ്ങാ​ടി പേ​ട്ട ഭാ​ഗ​ത്തെ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് പ്ര​ധാ​ന​കാ​ര​ണ​വും പു​ന​ലൂ​ർ -മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ചെ​ത്തോ​ങ്ക​ര ഭാ​ഗ​ത്ത് അ​ടി​യ്ക്ക​ടി വെ​ള്ളം ഉ​യ​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ലെ ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നും ഇ​ട​യാ​ക്കു​ന്ന​ത് ഈ ​തോ​ട്ടി​ലെ വെ​ള്ള​മാ​ണ്.