മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Sunday, May 15, 2022 10:22 PM IST
കൊ​ടു​മ​ൺ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം അം​ഗീ​കാ​രം ല​ഭി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ മ​ണ്ണു സം​ര​ക്ഷ​ണ ഓ​ഫീ​സ് മു​ഖേ​ന കൊ​ടു​മ​ണ്‍ ഡി​വി​ഷ​നി​ലെ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പി.​സി.​ആ​ദി​ച്ച​ന്‍ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ പ്ര​ഭ നി​ര്‍​വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട മ​ണ്ണു സം​ര​ക്ഷ​ണ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ര്‍​ജി​ത് ത​ങ്ക​ന്‍, എ.​എ​സ്. ശ്രീ​കു​മാ​ര്‍, വി. ​ത​ങ്ക​മ്മ, പി. ​മി​നി, ജി​ന്‍​സി, ശ്യാം ​കു​മാ​ര്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ത്യേ​ക ഘ​ട​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പ​ദ്ധ​തി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​തും പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.