യു​വ​തി​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം: ഭ​ർ​തൃ​കു​ടും​ബം നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, May 15, 2022 10:22 PM IST
കോ​ഴ​ഞ്ചേ​രി: ബ​ധി​ര​യും മൂ​ക​യു​മാ​യ യു​വ​തി​യും മ​ക​ളും പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ള​ട​ക്കം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ.
ഇ​ട​യാ​റ​ൻ​മു​ള കോ​ഴി​പ്പാ​ലം മേ​ലേ​ട​ത്ത് അ​രു​ണി​ന്‍റെ ഭാ​ര്യ ശ്യാ​മ (28), മ​ക​ൾ ആ​ദി​ശ്രീ (നാ​ല്) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ആ​റി​ന് പു​ല​ർ​ച്ചെ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ പൊ​ള​ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രി​ന്നു. ശ്യാ​മ​യെ​യും മ​ക​ൾ ആ​ദി​ശ്രീ​യെ​യും ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ഭ​ർ​ത്താ​വ് അ​രു​ണി​നും പൊ​ള്ള​ലേ​റ്റി​രു​ന്നു. കം​പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന അ​രു​ണി​നും കേ​ൾ​വി​യും സം​സാ​ര​ശേ​ഷി​യും ഇ​ല്ല. അ​രു​ണി​ന്‍റെ മാ​താ​വും മ​രി​ച്ച ശ്യാ​മ​യും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ശ്യാ​മ​യും മ​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് കോ​ഴി​പ്പാ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്.
സം​ഭ​വ​ത്തി​ൽ ആ​റ​ന്മു​ള പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.
മാ​ര​ക​മാ​യി പൊ​ള്ള​ലേ​റ്റ് ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ശ്രീ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും ശ്യാ​മ ശ​നി​യാ​ഴ്ച​യു​മാ​ണ് മ​രി​ച്ച​ത്.