മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണം
Wednesday, May 18, 2022 10:23 PM IST
കു​ന്ന​ന്താ​നം: ശ​ക്ത​മാ​യ മ​ഴ​യും, കാ​റ്റും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും, സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​ത്ത് അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും സ്ഥ​ലം ഉ​ട​മ​സ്ഥ​ൻ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​ഭി​മു​ഖം 25 ന്

​പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ല്‍ ആ​യ (യോ​ഗ്യ​ത​യു​ള്ള ത​ദ്ദേ​ശീ​യ​രാ​യ പ​ട്ടി​ക​വ​ര്‍​ഗ വ​നി​താ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നു​മാ​ത്രം - പ്ര​ത്യേ​ക നി​യ​മ​നം) ത​സ്തി​ക​യ്ക്കാ​യി അ​പേ​ക്ഷി​ച്ച യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി 25ന് ​പി​എ​സ്‌​സി കൊ​ല്ലം റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖം ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ചു​ള​ള അ​റി​യി​പ്പ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ്രൊ​ഫൈ​ലി​ലും എ​സ്എം​എ​സ് മു​ഖേ​ന​യും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 2222665.

ഗ്രാ​മ​സ​ഭ

കു​ന്ന​ന്താ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ 21 മു​ത​ൽ 26 വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ക​ല്ലൂ​പ്പാ​റ: പ​ഞ്ചാ​യ​ത്ത് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗ്രാ​മ​സ​ഭ ഇ​ന്ന് മു​ത​ൽ 24 വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കും.