ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റിന് ജി​ല്ലാ പോ​ലീ​സ് ടീം ​യോ​ഗ്യ​ത നേ​ടി
Thursday, May 19, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ഒ​ക്ടോ​ബ​റി​ല്‍ ഒ​റീ​സ​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് ടീം ​യോ​ഗ്യ​ത നേ​ടി. സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ ഒ​ന്നാ​മ​ത് കേ​ര​ള മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ടീം ​യോ​ഗ്യ​ത നേ​ടി​യ​ത്.
മെ​ഡ​ല്‍ ജേ​താ​ക്ക​ളും ജി​ല്ലാ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ളു​മാ​യ കോ​ന്നി എ​സ്‌​ഐ എ.​ആ​ര്‍. ര​വീ​ന്ദ്ര​ന്‍, കൊ​ടു​മ​ണ്‍ സ്റ്റേ​ഷ​നി​ലെ സി​പി​ഒ പ്ര​മോ​ദ് ജി. ​കു​മാ​ര്‍, പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് എ​സ്‌​ഐ സി. ​ര​വി, സി​പി​ഒ മ​ഞ്ജു​മോ​ള്‍ (തി​രു​വ​ല്ല) എ​ന്നി​വ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​വ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​നു​മോ​ദി​ച്ചു.