മ​രം വെ​ട്ടി​മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം: അ​യ​ൽ​വാ​സി​ക്കു വെ​ട്ടേ​റ്റു
Friday, May 20, 2022 11:03 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ തേ​വേ​രി​യി​ൽ റോ​ഡി​ലേ​ക്ക് വീ​ണ മ​രം വെ​ട്ടി​മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
തേ​വേ​രി പ​ള്ളി​വി​രു​ത്തി​യി​ൽ വീ​ട്ടി​ൽ തോ​മ​സ് വി. ​ഉ​മ്മ​നെ(​ജോ​ളി, 56)യാ​ണ് പു​ളി​ക്കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ളി​ന്ത​റ വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​റി​നെ (47) വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. തോ​മ​സ് വി. ​ഉ​മ്മ​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന ആ​ഞ്ഞി​ലി​മ​രം ക​ഴി​ഞ്ഞ രാ​ത്രി റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണി​രു​ന്നു. ഇ​ത് വെ​ട്ടി​മാ​റ്റാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി. മ​രം മു​റി​ച്ചു നീ​ക്കു​ന്ന​തി​ന് തോ​മ​സ് ത​ട​സം പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട വാ​ർ​ഡ് മെം​ബ​റെ തോ​മ​സ് അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത സ​തീ​ഷി​നെ തോ​മ​സ് വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു.
ത​ല​യ്ക്ക് സാ​ര​മാ​യി സ​തീ​ശ​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.