ഇനിയെങ്കിലും ഈ സ്റ്റാൻഡ് നന്നായാൽ മതി! പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​നു​മ​തി
Saturday, May 21, 2022 11:19 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ​വ​ക ഹാജി സി. ​മീ​രാ സാ​ഹി​ബ്‌ സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് സ​മ​ർ​പ്പി​ച്ച മ​ണ്ണുപ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​നു ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. രണ്ടു ഘ​ട്ട​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു തീ​രു​മാനം.

ആ​ദ്യഘ​ട്ട​ത്തി​ൽ യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ല​വി​ലു​ള്ള കെ​ട്ടി​ടം മോ​ടിപി​ടി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് യാ​ർ​ഡ് പൂ​ർ​ണമാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വേ​ള​യി​ൽ ശ​രി​യാ​യ നി​ല​യി​ൽ മ​ണ്ണി​ട്ട് ഉ​റ​പ്പി​ച്ച് യാ​ർ​ഡ് നി​ർ​മി​ക്കു​ന്ന​തി​ൽ പോ​രാ​യ്മ​യു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.

2008 ൽ ​ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്‌​ഘാ​ട​ന​തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ശു​പാ​ർ​ശ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ ര​ണ്ടു​ഘ​ട്ട മെ​റ്റ​ലിം​ഗ് കൊ​ണ്ടും യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്താ​നാ​യി​ല്ല. യാ​ർ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി വ​ൻ തു​ക​യാ​ണു ന​ഗ​ര​സ​ഭ​യ്ക്കു ന​ഷ്ട​മാ​യ​ത്. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ യാ​ർ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഗ​വേ​ഷ​ണ വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഡോ. ​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം 2022 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തി. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു യാ​ർ​ഡി​ൽ നി​ല​വി​ൽ ഭാ​ഗി​ക​മാ​യി ചെ​യ്തി​ട്ടു​ള്ള ബി​എം ആ​ൻ​ഡ് ബി​സി വ​ർ​ക്ക് ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു പ​ഠ​ന​സം​ഘം അ​ഭി​പ്രാ​യ​പെ​ട്ടു. യാ​ർ​ഡി​ന്‍റെ ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​ത്തി​ൽ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി.

ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് യാ​ർ​ഡ് തു​ട​ർ​ച്ച​യാ​യി താ​ഴു​ന്ന​തെ​ന്നും മ​ണ്ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നാ​ല​ര മീ​റ്റ​റോ​ളം മ​ണ്ണ് യാ​ർ​ഡി​ൽ നി​ന്നും മാ​റ്റി​യ​തി​നു ശേ​ഷം ഓ​രോ ലെ​യ​ർ മ​ണ്ണി​ട്ട് കോം​പാ​ക്ട് ചെ​യ്ത് ഉ​റ​പ്പി​ക്കു​ന്ന​തി​നും ബി​യ​റിം​ഗ് ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് കോ​ൺ​ക്രീ​റ്റോ ഇ​ന്‍റ​ർ​ലോ​ക്കോ ചെ​യ്യ​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ന​ൽ​ക്കാ​ല​ത്തു ന​ട​ത്താ​നാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. നി​ലം നി​ക​ത്തി​യ ഭൂ​മി​യാ​യ​തി​നാ​ൽ ഉ​യ​ർ​ന്ന ജ​ല​വി​താ​നം ഉ​ള്ള​തി​നാ​ലാ​ണ് ഈ ​നി​ർ​ദേ​ശം.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. അ​ഞ്ചു കോ​ടി രൂ​പ​യാ​ണു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തു​ക വാ​യ്പ​യാ​യി ക​ണ്ടെ​ത്താ​ൻ കൗ​ൺ​സി​ൽ മു​ന്പ് തീ​രു​മാ​നം എ​ടു​ക്കു​ക​യും സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം കൊ​ണ്ടു പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മെന്നു പ്ര​തീ​ക്ഷി​ക്കു​ന്നതായി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.