സി​പി​ഐ നേ​താ​ക്ക​ൾ മ​ർ​ദി​ച്ചെ​ന്ന്
Monday, May 23, 2022 10:42 PM IST
രാ​ജാ​ക്കാ​ട്: സി​പി​ഐ രാ​ജാ​ക്കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ൾ​പ്പെ​ടെ​യു​ള്ള ആ​റു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​രോ​പി​ച്ച് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ രാ​ജാ​ക്കാ​ട്
പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​ത്താ​വ് മു​ക്കു​ടി​ൽ മാ​ണി​ത്തോ​ട്ട​ത്തി​ൽ ലി​ജോ​യാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.
എ​ഐ​വൈ​എ​ഫ് യൂ​ത്ത് ബ്രി​ഗേ​ഡ് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ജോ​യും സി​പി​ഐ നേ​താ​ക്ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ലി​ജോ സി​പി​ഐ, എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളി​ൽ ചി​ല​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി സി​പി​ഐ നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​ത് ചോ​ദി​ക്കാ​നാ​യി ലി​ജോ​യെ രാ​ജാ​ക്കാ​ടു​ള്ള സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.
ച​ർ​ച്ച​യ്ക്കി​ടെ വീ​ണ്ടും വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഹെ​ൽ​മെ​റ്റു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ലി​ജോ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ ലി​ജോ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​യാ​ൾ പാ​ർ​ട്ടി ഓ​ഫി​സി​ൽ ക​യ​റി നേ​താ​ക്ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​പ്പോ​ൾ ഉ​ന്തും ത​ള്ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​യു​ന്നു.

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്

മ​റ​യൂ​ർ: മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സും സൈ​ക്കോ സോ​ഷ്യ​ൽ സ്കൂ​ൾ കൗ​ണ്‍​സി​ലിം​ഗും സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​മ്മി​ട്ടാം​കു​ഴി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.