ക്രാ​ഫ്റ്റ് -2022 ജി​ല്ലാ​ത​ല ക്യാ​ന്പി​ന് ട​ക്ക​മാ​യി
Monday, May 23, 2022 10:48 PM IST
ക​ട്ട​പ്പ​ന: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രാ​ഫ്റ്റ് -2022 ജി​ല്ലാ ക്യാ​ന്പി​ന് മു​രി​ക്കാ​ട്ടു​കു​ടി ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ചി​യാ​ർ ഗ്രാ​മ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​ക്കാ​ട്ട്നി​ർ​വ​ഹി​ച്ചു.
മൂ​ന്നു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന ക്യാ​ന്പി​ൽ കൃ​ഷി, ആ​ഹാ​രം, വീ​ട്ടു​പ​ക​ര​ണ നി​ർ​മാ​ണം, ക്രാ​ഫ്റ്റ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കും. പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ലി​ൻ​സി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ വി. ​ശി​വ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ത​ങ്ക​മ​ണി സു​രേ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ൻ, പ​രി​ശീ​ല​ക​രാ​യ മു​രു​ക​ൻ വി. ​അ​യ​ത്തി​ൽ, സി. ​ആ​ന​ന്ദ്, ഡോ. ​ഫൈ​സ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​നാ​രാ​യ​ണ
ധ​ർ​മ വി​ചാ​ര​യ​ജ്ഞം

രാ​ജാ​ക്കാ​ട്: എ​സ്എ​ൻ​ഡി​പി യോ​ഗം രാ​ജാ​ക്കാ​ട് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശ്രീ​നാ​രാ​യ​ണ ധ​ർ​മ വി​ചാ​ര​യ​ജ്ഞം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള​ളി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ പ്രീ​തി ന​ടേ​ശ​ൻ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ​സ.് ല​തീ​ഷ്കു​മാ​ർ, എ.​ജി. ത​ങ്ക​പ്പ​ൻ, കെ.​ഡി. ര​മേ​ശ്, ചെ​ന്പ​ൻ​കു​ളം ഗോ​പി വൈ​ദ്യ​ർ, പി. ​രാ​ജ​ൻ, ബി​ജു മാ​ധ​വ​ൻ, സ​ജി പ​റ​ന്പ​ത്ത്, സു​നു രാ​മ​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.