ആ​ര്‍​ദ്രം മി​ഷ​ന്‍-2 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ വ്യാ​പി​പ്പി​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് കു​തി​പ്പേ​കു​ന്ന ആ​ര്‍​ദ്രം മി​ഷ​ന്‍ ര​ണ്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ വ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ആ​ര്‍​ദ്രം മി​ഷ​ന്‍ ര​ണ്ടി​ന്‍റെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കാ​ണ് ആ​ര്‍​ദ്രം മി​ഷ​ന്‍ വ​ഹി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ മി​ഷ​ന്‍റെ മെ​ച്ച​പ്പെ​ട്ട ന​ട​ത്തി​പ്പി​നാ​യി ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​ധ്യ​ക്ഷ​യാ​യ ക​മ്മി​റ്റി​യി​ല്‍ ഡി​എം​ഒ, എ​ന്‍​എ​ച്ച്എം (ഡി​പി​എം), ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍​ദ്രം (ക​ണ്‍​വീ​ന​ര്‍), ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദം, ഹോ​മി​യോ), കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍, സം​സ്ഥാ​ന​ത​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ മെം​ബ​ര്‍​മാ​രാ​ണ്.
ന​വ​കേ​ര​ള ക​ര്‍​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ര്‍​ദ്രം 2 മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല കാ​ന്‍​സ​ര്‍ പ​രി​ര​ക്ഷ പ​രി​പാ​ടി, വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന, ഏ​കാ​രോ​ഗ്യം കാ​മ്പ​യി​ന്‍ ഇ​വ​യൊ​ക്കെ ആ​ര്‍​ദ്രം ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്നു.
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഒ​രു ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ്ഥാ​പി​ക്കും. ഏ​കാ​രോ​ഗ്യം കാ​മ്പ​യി​നി​ലൂ​ടെ മൃ​ഗ​ങ്ങ​ള്‍ വ​ഴി അ​സു​ഖം വ​രാ​തി​രി​ക്കാ​ന്‍ വേ​ണ്ട രോ​ഗ​പ്ര​തി​രോ​ധ ഇ​ട​പെ​ട​ലി​നൊ​പ്പം ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ വ​ഴി സാ​ധ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മി​ഷ​ന്‍ രൂ​പം ന​ല്‍​കു​ന്ന​ത്.
ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക​ളി​ല്‍ ഏ​കാ​രോ​ഗ്യ പ​ദ്ധ​തി​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കി​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം.
പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​മ്പ​യി​നു​ക​ള്‍​ക്ക് തു​ട​ക്ക​മി​ടും. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ശൈ​ലി എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​വ​ബോ​ധം ന​ല്‍​കും.
30 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ല​യി​ലെ റാ​ന്നി- പ​ഴ​വ​ങ്ങാ​ടി, മെ​ഴു​വേ​ലി, ഏ​ഴം​കു​ളം, കൂ​ട​ല്‍, കു​ന്ന​ന്താ​നം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ക്ക​മാ​കും. കൂ​ടാ​തെ ലാ​ബ് സേ​വ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലൂ​ടെ ന​ല്‍​കി അ​ത് ഹ​ബി​ലേ​ക്ക് വി​ട്ട് അ​വി​ടെ നി​ന്നും ജ​ന​ങ്ങ​ള്‍​ക്ക് റി​സ​ള്‍​ട്ട് പോ​ര്‍​ട്ട​ല്‍ വ​ഴി ന​ല്‍​കു​ന്ന സം​വി​ധാ​ന​വും ന​ട​പ്പാ​ക്കും.