സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ത​ട്ടി​പ്പു​ക​ൾ​ക്ക് സി​പി​എം കൂ​ട്ടു​നി​ൽ​ക്കു​ന്നു: ഡി​സി​സി
Friday, May 27, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സി​പി​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ന​ട​ന്നി​ട്ടു​ള്ള ത​ട്ടി​പ്പു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തി​നു പ​ക​രം ത​ട്ടി​പ്പു​ക​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ക​യും, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​രും സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ.
ജി​ല്ല​യി​ല്‍ സി​പി​എം ഭ​ര​ണം ന​ത്തു​ന്ന മൈ​ല​പ്ര, സീ​ത​ത്തോ​ട്, വ​ട​ശേ​രി​ക്ക​ര, ചെ​റു​കോ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, അ​ടൂ​ര്‍, തി​രു​വ​ല്ല അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സി​പി​എം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും, ചെ​റു​കോ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലും എ​സ്ഡി​പി​ഐ, ബി​ജെ​പി പി​ന്തു​ണ​യോ​ടെ ഭ​ര​ണം ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കോ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​ത്തു​ക തി​രി​കെ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​ത്ത ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ന​ട​പ​ടി വേ​ണം.
മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും കൂ​ടു​ത​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്താ​ന്‍ സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത് സ​ര്‍​ക്കാ​രും സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്നി​ട്ടും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും പാ​ര്‍​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി സ്വി​ക​രി​ക്കു​വാ​നോ ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ടാ​നോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.