ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക്
Friday, May 27, 2022 10:38 PM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കു​ന്ന​താ​യി പ​രാ​തി. മ​ലി​ന​ജ​ലം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കാ​ത്ത​താ​ണ് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു പി​ന്നി​ലാ​യി റോ​ഡ​രി​കി​ൽ ചെ​റി​യ ടാ​ങ്കു​ക​ളി​ൽ മ​ലി​ന​ജ​ലം സം​ഭ​രി​ക്കു​ക​യാ​ണ്.
മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ ടാ​ങ്ക് നി​റ​ഞ്ഞ് ഉ​റ​വ​യാ​യി മ​ലി​ന​ജ​ലം ഒ​ഴു​കു​ക​യാ​ണ്. ദു​ർ​ഗ​ന്ധ​ത്തോ​ടു കൂ​ടി ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ലി​ന​ജ​ലം പൊ​തു​നി​ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ക​യാ​ണ്. റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം ഓ​ട​യി​ൽ കൂ​ടി പ​മ്പാ​ന​ദി​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കൊ​ഴു​കി​യി​രു​ന്നു. മ​ലി​ന​ജ​ലം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ശാ​ശ്വ​ത പ​രി​ഹാ​രം.