ബ​സു​ക​ൾ തോ​ന്നും​പ​ടി ! ജ​നം ദു​രി​ത​വ​ഴി​യി​ൽ
Thursday, June 23, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡി​നു ശേ​ഷം തോ​ന്നും​പ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും ട്രി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദു​ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി​യും യാ​ത്ര​ക്കാ​രെ പ​ര​സ്യ വെ​ല്ലു​വി​ളി​ക്കു​ന്നു.

വൈ​കു​ന്നേ​രം അ​ഞ്ചാ​കു​ന്പോ​ഴേ​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളും ശൂ​ന്യ​മാ​കു​ക​യാ​ണ്. പി​ന്നീ​ടു​ള്ള ട്രി​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്ര​യെ സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ളേ​റെ ഉ​ണ്ടാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ അ​ന​ങ്ങു​ന്നി​ല്ല.

ട്രി​പ്പു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു

കോ​വി​ഡ്കാ​ല​ത്തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി പ​ല സ്വ​കാ​ര്യ ബ​സു​ക​ളും ത​ങ്ങ​ളു​ടെ ട്രി​പ്പു​ക​ളി​ൽ വെ​ട്ടി​ക്കു​റ​വ് വ​രു​ത്തി.

യാ​ത്ര​ക്കാ​ർ കു​റ​വെ​ന്ന കാ​ര​ണ​ത്താ​ൽ മ​റ്റു ചി​ല ബ​സു​ക​ൾ ജി ​ഫോം ന​ൽ​കി ഷെ​ഡി​ൽ കി​ട​ന്നു. നി​ല​വി​ൽ ജി​ല്ല​യി​ലെ മൂ​ന്നി​ലൊ​ന്ന് ബ​സു​ക​ൾ ഇ​പ്പോ​ഴും പ​ഴ​യ റൂ​ട്ടു​ക​ളി​ൽ ഓ​ടു​ന്നി​ല്ല. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത് ഗ്രാ​മീ​ണ മേ​ഖ​ല​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടു​ത​ലാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് പ​ല​തും നി​ല​ച്ച​ത്. ഇ​തോ​ടൊ​പ്പം സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളി​ലും ദു​രി​ത​മാ​യി.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഇ​ല്ല

വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ​യും രാ​വി​ലെ​യു​മു​ള്ള ട്രി​പ്പു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക, ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് വേ​ണ്ടെ​ന്നു​വ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ല​പാ​ട്. സ്കൂ​ളു​ക​ളും തു​റ​ന്ന് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​യ​പ്പോ​ഴും ബ​സു​ക​ളു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. നി​കു​തി കു​ടി​ശി​ക, ഇ​ന്ധ​ന-​സ്പെ​യ​ർ പാ​ർ​ട്സ് വി​ല വ​ർ​ധ​ന തു​ട​ങ്ങി​യ ന്യാ​യ​ങ്ങ​ളാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ​ക്കു പ​റ​യാ​നു​ള്ള​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ

ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​ണെ​ന്ന കാ​ര​ണ​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും കെ​എ​സ്ആ​ർ​ടി​സി​യും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ബ​സു​ക​ൾ പ്ര​തീ​ക്ഷി​ച്ച് ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം യാ​ത്ര​യ്ക്കു മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. കോ​വി​ഡി​നു ശേ​ഷം നി​ര​ത്തു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ട്. പ്ര​തി​ദി​ന യാ​ത്ര വേ​ണ്ടി​വ​രു​ന്ന​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും കാ​റു​ക​ളെ​യും ആ​ശ്ര​യി​ച്ചു തു​ട​ങ്ങി. കൃ​ത്യ​സ​മ​യ​ത്തു നി​ശ്ചി​ത​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​നും മ​ട​ങ്ങാ​നു​മൊ​ക്കെ ബ​സു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ജ​നം മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​ത്. ന​ഷ്ടം സ​ഹി​ച്ചാ​ണ് പ​ല​രു​ടെ​യും യാ​ത്ര.