റെ​യി​ല്‍​വേ​യു​ടെ വ​ണ്‍ സ്റ്റേ​ഷ​ന്‍, വ​ണ്‍ പ്രൊ​ഡ​ക്ട് സ്‌​കീം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 26, 2022 11:10 PM IST
മ​ല്ല​പ്പ​ള്ളി: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ വ​ണ്‍ സ്റ്റേ​ഷ​ന്‍ വ​ണ്‍ പ്രൊ​ഡ​ക്റ്റ് സ്‌​കീം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​ദ്ദേ​ശീ​യ​രാ​യ നി​ര്‍​മാ​താ​ക്ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര ബ​ജ​റ്റി​ല്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി പ്ര​കാ​രം റെ​യി​ല്‍​വേ യാ​ത്ര​ക്കാ​ര്‍​ക്ക് ഗ്രാ​മീ​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ കാ​ണാ​നും അ​നു​ഭ​വി​ച്ച​റി​യാ​നും അ​വ​സ​രം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലു​ള്ള​താ​ണ്. പ​ദ്ധ​തി പ്ര​കാ​രം റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന് കി​യോ​സ്‌​ക്, സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ 15 ദി​വ​സ​ത്തേ​ക്ക് 1000 രൂ​പ നി​ര​ക്കി​ല്‍ അ​നു​വ​ദി​ക്കും. അ​ര്‍​ഹ​രാ​യ വ്യ​ക്തി​ക​ള്‍, ഉ​ത്പ​ന്ന​ങ്ങ​ള്‍, സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം റെ​യി​ല്‍​വേ​യ്ക്കാ​ണ്. സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​നും കെ​എ​സ്എ​സ്ഐ​എ​യും ചേ​ര്‍​ന്ന് റെ​യി​ല്‍​വേ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റോ​ഡു പ​ണി ഇ​ഴ​യു​ന്ന​തി​ൽ
പ്ര​തി​ഷേ​ധം

കോ​ന്നി: ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി കോ​ന്നി ടൗ​ണി​ലെ റോ​ഡു​പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​നെ​തി​രേ കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​കോ​ന്നി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
‌ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക, റോ​ഡ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​ന​കീ​യ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​സ് കൊ​ട്ടാ​രം അ​റി​യി​ച്ചു.