നെ​ല്‍​വി​ത്ത് വി​ത ഉ​ദ്ഘാ​ട​നം ന​ട​ന്നു
Monday, June 27, 2022 10:38 PM IST
വ​ള​ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​ല​ച്ചേ​മ്പ് ഏ​ലാ​യി​ല്‍ 10 ഏ​ക്ക​റി​ല്‍ ഒ​ന്നാം​വി​ള നെ​ല്‍​കൃ​ഷി​യു​ടെ വി​ത്ത് വി​ത ഉ​ദ്ഘാ​ട​നം വ​ള​ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നി​ര്‍​വ​ ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി പി. ​ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ചാ​ര്‍​ളി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എം.​പി. ജോ​സ്, ജി.​സു​ഭാ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​വി. സു​ധാ​ക​ര​ന്‍, ജെ. ​ജ​യ​ശ്രീ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​പ്ര​മോ​ദ്, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ര​ഞ്ജി​ത്ത് കു​മാ​ര്‍, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി പി.​ആ​ര്‍. ഹ​രി​കു​മാ​ര്‍, ക​ര്‍​ഷ​ക​രും മ​റ്റ് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

റോ​ഡി​നു കെ.​ജി. ജോ​ർ​ജി​ന്‍റെ
നാ​മ​ക​ര​ണം ന​ൽ​ക​ണം

കു​ന്ന​ന്താ​നം: ആ​ഫ്രി​ക്ക​പ്പ​ടി ത​ട്ടു​പാ​റ​പ്പ​ടി റോ​ഡി​ന് വീ​ര​ച​ക്ര കെ.​ജി. ജോ​ർ​ജി​ന്‍റെ പേ​ര് നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റി​യാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മോ​ഹ​ൻ കോ​ഴി​കു​ന്ന​ത്ത്, ബേ​ബി എ​ല്ലോ​റ, അ​ച്ച​ൻ​കു​ഞ്ഞ് ത​റ​യി​ൽ, ജോ​ജോ ജോ​സ​ഫ്, ജീ​മോ​ൻ ത​റ​യി​ൽ, പി.​ആ​ർ. ച​ന്ദ്ര​ബാ​ബു, അ​നി​ലി വ​ർ​ഗീ​സ്, സി.​സി. സു​കു​മാ​ര​ൻ , മാ​ത്തു​ക്കു​ട്ടി മ​ഞ്ചേ​രി​ക്ക​ളം, കു​ഞ്ഞു​മോ​ൻ ചെ​റു​മു​ട്ടേ​ത്ത്, സ​ജി മേ​പ്ര​ത്ത്, ജോ​ണി​ക്കു​ട്ടി മേ​പ്ര​ത്ത്, അ​നീ​ഷ് തെ​ള്ളി​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.