ശു​ദ്ധ​ജ​ല ഗു​ണ​നി​ല​വാ​ര നി​ർ​ണ​യ ക്യാ​മ്പ്
Tuesday, June 28, 2022 10:14 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​ൻ​സി​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ശു​ദ്ധ​ജ​ല ഗു​ണ​നി​ല​വാ​ര നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്ത​മ്മ വ​ർ​ഗീ​സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​യു. മി​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വീ​ടു​ക​ളി​ൽ നി​ന്നെ​ത്തി​ച്ച കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വ​ത്സ​ല കു​മാ​രി, എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൺ സാം ​രാ​ജു, ബ​യോ സ​യ​ൻ​സ് മേ​ധാ​വി ഹാ​പ്പി കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.